Tuesday, January 10, 2012
Subscribe to:
Post Comments (Atom)
അവളെ കണ്ട ദിവസം എന്റെ ഗ്രാമത്തില്‍ ഒരു പിഞ്ചുകുഞ്ഞ് മരിച്ചിരുന്നു. അന്നുതന്നെയായിരുന്നു അവള് ഋതുമതിയായ ദിവസം. മുള്ളമ്പഴങ്ങള്ക്ക് കൊതിച്ചിയായ അവള് കുന്നിലേക്ക് മരണ വീട്ടില്‍നിന്നും വന്നപ്പോഴായിരുന്നു ഒരു പേ പിടിച്ച പട്ടി അവളുടെ നേരേ ചാടി വീണത്. അവളുടെ മുമ്പില്‍ ആളാകാനുള്ള എന്റെ ദിവസം... പട്ടിയെ ഞാന്‍ ചവിട്ടിവീഴ്്ത്തി അവളെ രക്ഷിച്ചു. പട്ടിയുടെ കടിമുഴുവന് കൊണ്ടത് എന്റെ കറുത്ത ദേഹത്തായിരുന്നു. പിന്നീടെനിക്കു പേ പിടിച്ചപ്പോഴാണ് എല്ലാം ഓര്‍മവന്നത്....
No comments:
Post a Comment