ചുംബിക്കാന്‍ മിടുക്കനാണ് ഞാന്‍ -ഫഹദ്
ചുംബിക്കാന്‍ താന്‍ മിടുക്കനാണെന്നും അതുകൊണ്ട് ചാപ്പാകുരിശിലെ ചുംബനസീന്‍ ഒറ്റ ടേക്കില്‍ ഓകെയായെന്നും ഫഹദ് ഫാസില്‍.
ചാപ്പാകുരിശിന്റെ വിജയം ഫഹദ് ഫാസിലിന് നല്‍കിയത് കൈനിറയെ ചിത്രങ്ങള്‍. ആഷിക് അബുവിന്റെ 22 ഫീമെയില്‍ ഇതിനോടകം മാധ്യമപ്രശംസയും പ്രേക്ഷക അംഗീകാരവും നേടി.
ലാല്‍ ജോസിന്റെ ഡയമണ്ട് നക്‌ലസ്, ലിജിന്‍ ജോസിന്റെ ഫ്രൈഡെ എന്നീ ചിത്രങ്ങളിലാണ് ഫഹദ് ഫാസില്‍ നായകനായി എത്തുന്നത്. പിതാവ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തിയത്. ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ പയ്യനെ ഫാസില്‍ ഓസ്‌ട്രേലിയയിലേക്ക് അയച്ചു. എന്നാല്‍ കോക്ക്‌ടെയ്‌ല്‍, ചാപ്പാകുരുശ് എന്നീ ചിത്രങ്ങളിലൂടെ രണ്ടാം വരവ് നടത്തിയ ഫഹദ് അഭിനയമികവ് കൊണ്ട് ശ്രദ്ധേയനായി. ചാപ്പാകുരിശിലെ അഭിനയത്തോടെ ഫഹദ് ഫാസിലിന്റെ പിന്നാലെ നിറയെ സംവിധായകരാണ്.
ഡയമണ്ട് നക്‌ലസ് ഫഹദിന് ഏറെ പ്രതീക്ഷകള്‍ നല്‍കുമെന്ന് കരുതുന്നു. സ്‌പാനീഷ് മസാലയുടെ പരാജയം ലാല്‍ ജോസിനെ നിരാശനാക്കിയിരുന്നു. ഫഹദിനെ വച്ച് ഒരു പരീക്ഷണമാണ് ഡയമണ്ട് നക്‌ലസ് ലൂടെ ലാല്‍ജോസ് തീരുമാനിക്കുന്നത്. സംവൃതാസുനിലാണ് നായിക. ഫഹദിന്റെ നായികയായി ഇതില്‍ പുതുമുഖമാണ്. അപൂര്‍വരാഗത്തിന്‌ശേഷം നജീംകോയ തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഒരു ഓട്ടോകാരന്റെ വേഷമാണ് ഫഹദിന്. വിവിധസ്‌ഥലങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ആലപ്പുഴ നഗരത്തിലെത്തുന്ന കുറേ മനുഷ്യരുടെ ജീവിതത്തിലെ ഒരു ദിവസത്തെ കഥയാണ് ഫ്രൈഡെയില്‍ പറയുന്നത്.

No comments:
Post a Comment