Sunday, April 22, 2012

METRO CINEMA-VIDYA BALAN


പാലക്കാടന്‍ സുന്ദരിയുടെ ഭാവിയില്‍
നടുങ്ങിയത്‌ കരീനയും കത്രീനയും


മലയാളിയായ വിദ്യാബാലന്‍ ബോളിവുഡിനെ വിസ്‌മയിപ്പിക്കുന്നു. `ഡേര്‍ട്ടിപിക്‌ച്ചര്‍' എന്ന ഒറ്റ ചിത്രം കൊണ്ട്‌ ഇന്ത്യന്‍ സിനിമയുടെ ഹരമായിമാറിയ വിദ്യ ഇന്ന്‌ കരീന കപൂറിനും കത്രീനകൈഫിനും ഐശ്വര്യ റായിക്കും ഭീഷണിയായിരിക്കുകയാണ്‌. നീലച്ചിത്രങ്ങളിലെ രാജകുമാരി സില്‍ക്ക്‌ സ്‌മിതയായി സ്‌ക്രീനില്‍ ജീവിച്ച വിദ്യ രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ്‌. സൗന്ദര്യം കൊണ്ടും താരപകിട്ടുകൊണ്ടും ബോളിവുഡ്‌ താരറാണികളെ ഞെട്ടിച്ചാണ്‌ ഈ പാലക്കാടന്‍ സുന്ദരി ദേശീയ പുരസ്‌കാരം കരസ്‌ഥമാക്കിയത്‌. സില്‍ക്ക്‌ സ്‌മിതയുടെ വേഷം അഭിനയിക്കാന്‍ സംവിധായകന്‍ കരീന കപൂറിനെയു,ം കത്രീനകൈഫിനെയും ഐശ്വര്യ റായിയെയും ക്ഷണിച്ചെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. സില്‍ക്ക്‌ സ്‌മിതയെപോലുള്ള ഒരു നടിയുടെ ജീവിതം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു മോശം അഭിപ്രായം ഉണ്ടാകുമോയെന്നായിരുന്നു കരീനയുടെയും കത്രീനയുടെയും ഉള്ളിരിപ്പ്‌. എന്നാല്‍ ചിത്രം വിദ്യയെ പ്രശസ്‌തിയിലേര്‍ക്ക്‌ ഉയര്‍ത്തുകയും ദേശീയപുരസ്‌കാരവും നേടികൊടുക്കുകയും ചെയ്‌തപ്പോള്‍ ശരിക്കും ഞെട്ടിയത്‌ കത്രീനയും കരീനയും ആയിരുന്നു.
ത്രീ ഇഡിയറ്റ്‌സ്‌, ബോര്‍ഡിഗാര്‍ഡ്‌, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായ കരീനയ്‌ക്ക്‌ വിദ്യയുടെ ഉയര്‍ച്ച അത്ര പിടിക്കുന്നില്ലയെന്നാണ്‌ സംസാരം. ഐശ്വര്യറായിയെ പിന്നിലാക്കി ബോളിവുഡിലെ താരറാണിപഥം സ്വന്തമാക്കിയ കരീനയോട്‌ മല്‍സരിക്കാന്‍ കത്രീനയായിരുന്നു മുന്നിട്ടുനിന്നിരുന്നത്‌. കരീനയും കത്രീനയും `സെക്‌സ്‌ അപ്പീല്‍' ഉള്ള നടികളെന്ന്‌ മാധ്യമങ്ങള്‍ എഴുതിയതോടെ നടിമാരുടെ പൊങ്ങച്ചവും കൂടി. എന്നാല്‍ ബോളിവുഡിലെ താരറാണി പഥം ഇന്ന്‌ ഈ പാലക്കാടന്‍ സുന്ദരി വിദ്യാബാലന്റെ കൈകളിലാണ്‌. 

No comments: