Tuesday, August 21, 2012
Sunday, May 27, 2012
METRO CINEMA
കിളവന്റെയും കുമാരിയുടെയും സ്‌നേഹം
സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ കിളവനും കുമാരിയും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥ പറയുന്നു. കടലിന്റെ പശ്‌ചാത്തലത്തില്‍ നടക്കുന്ന ചിത്രത്തിന് `ഒരു കാര്യം പറയാനുണ്ട്' എന്നാണ് സത്യന്‍ അന്തിക്കാട് പേരിട്ടിരിക്കുന്നത്. എഴുപതുകാരാനായി അഭിനയിക്കുന്നത് നെടുമുടി വേണുവും പതിനേഴുകാരിയായി അഭിനയിക്കുന്നത് ട്രഫിക് ഫെയിം നമിതയുമാണ്. ചിത്രത്തില്‍ യുവനടന്‍ നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്നു.
കിളവനും കുമാരിയും എന്ന കേള്‍ക്കുമ്പോള്‍തന്നെ സിനിമാപ്രേമികള്‍ക്ക് ആദ്യം ഓര്‍മ്മവരിക ദക്ഷിണകൊറിയന്‍ സംവിധായകനും ലോകസിനിമയിലെ സൂപ്പര്‍സ്‌റ്റാറുമായ കിം കി ഡൂക്കിന്റ `ദ ബോ' എന്ന ചിത്രമായിരിക്കും. തനിക്ക് കിട്ടുന്ന കുമാരിയെ കിളവന്‍ ബോട്ടില്‍ സംരക്ഷിക്കുന്നു. അവളെ ആരെയും കാണാന്‍ അനുവദിക്കാതെ ജീവനേക്കാള്‍ സ്‌നേഹിക്കുകയും ചെയ്യുന്നു. ബോട്ടിലെത്തുന്ന യുവാക്കളെയും പെണ്‍കുട്ടിയെ നോക്കുന്നവരെയും ഇയാള്‍ അമ്പെയ്‌ത് ഓടിക്കുന്നു. ബോട്ടില്‍ കുമാരിയെ തേടി എത്തുന്ന കാമുകനെ വിരട്ടി ഓടിക്കാനും കിളവന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയ്‌ക്ക് ` ദ ബോ' എന്ന സിനിമയുമായി ബന്ധമില്ലാതിരിക്കട്ടേ എന്ന് മലയാളികള്‍ക്ക് പ്രതീക്ഷിക്കാം.
ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹ വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റുകളായിരുന്നുവെങ്കിലും അച്ചുവിന്റെ അമ്മയ്‌ക്ക് ശേഷം നല്ലൊരു പടം സത്യന്‍ അന്തിക്കാടില്‍നിന്ന് കിട്ടിയിട്ടില്ലെന്നാണ് മോളിവുഡിലെ പരാതി. `ഒരു കാര്യം പറയാനുണ്ട്' പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുമെന്ന് കരുതുന്നു. ട്രാഫിക്, ചാപ്പാക്കുരിശ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ബ്യൂട്ടിഫുള്‍, ഈ അടുത്ത കാലത്ത്, 22 ഫീമെയില്‍ കോട്ടയം ഡയമണ്ട് നെക്ലസ് എന്നീ പുതുയുഗ സിനിമകള്‍ വാഴുന്ന മോളിവുഡില്‍ സത്യന്‍അന്തിക്കാട് പരീക്ഷണം വെല്ലുവിളിയാണ്.
ചിത്രത്തില്‍ കെ.പി.എ.സി. ലളിത, മാമൂക്കോയ, ഇന്നസെന്റ്, മുകേഷ് അഭിനയിക്കുന്നുണ്ട്. ആന്റോ പി. ജോസഫും ബെന്നി നായരമ്പലവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Sunday, April 22, 2012
METRO CINEMA-VIDYA BALAN
പാലക്കാടന്‍ സുന്ദരിയുടെ ഭാവിയില്‍
നടുങ്ങിയത് കരീനയും കത്രീനയും
മലയാളിയായ വിദ്യാബാലന്‍ ബോളിവുഡിനെ വിസ്‌മയിപ്പിക്കുന്നു. `ഡേര്‍ട്ടിപിക്‌ച്ചര്‍' എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യന്‍ സിനിമയുടെ ഹരമായിമാറിയ വിദ്യ ഇന്ന് കരീന കപൂറിനും കത്രീനകൈഫിനും ഐശ്വര്യ റായിക്കും ഭീഷണിയായിരിക്കുകയാണ്. നീലച്ചിത്രങ്ങളിലെ രാജകുമാരി സില്‍ക്ക് സ്‌മിതയായി സ്‌ക്രീനില്‍ ജീവിച്ച വിദ്യ രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ്. സൗന്ദര്യം കൊണ്ടും താരപകിട്ടുകൊണ്ടും ബോളിവുഡ് താരറാണികളെ ഞെട്ടിച്ചാണ് ഈ പാലക്കാടന്‍ സുന്ദരി ദേശീയ പുരസ്‌കാരം കരസ്‌ഥമാക്കിയത്. സില്‍ക്ക് സ്‌മിതയുടെ വേഷം അഭിനയിക്കാന്‍ സംവിധായകന്‍ കരീന കപൂറിനെയു,ം കത്രീനകൈഫിനെയും ഐശ്വര്യ റായിയെയും ക്ഷണിച്ചെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. സില്‍ക്ക് സ്‌മിതയെപോലുള്ള ഒരു നടിയുടെ ജീവിതം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു മോശം അഭിപ്രായം ഉണ്ടാകുമോയെന്നായിരുന്നു കരീനയുടെയും കത്രീനയുടെയും ഉള്ളിരിപ്പ്. എന്നാല്‍ ചിത്രം വിദ്യയെ പ്രശസ്‌തിയിലേര്‍ക്ക് ഉയര്‍ത്തുകയും ദേശീയപുരസ്‌കാരവും നേടികൊടുക്കുകയും ചെയ്‌തപ്പോള്‍ ശരിക്കും ഞെട്ടിയത് കത്രീനയും കരീനയും ആയിരുന്നു.
ത്രീ ഇഡിയറ്റ്‌സ്, ബോര്‍ഡിഗാര്‍ഡ്, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായ കരീനയ്‌ക്ക് വിദ്യയുടെ ഉയര്‍ച്ച അത്ര പിടിക്കുന്നില്ലയെന്നാണ് സംസാരം. ഐശ്വര്യറായിയെ പിന്നിലാക്കി ബോളിവുഡിലെ താരറാണിപഥം സ്വന്തമാക്കിയ കരീനയോട് മല്‍സരിക്കാന്‍ കത്രീനയായിരുന്നു മുന്നിട്ടുനിന്നിരുന്നത്. കരീനയും കത്രീനയും `സെക്‌സ് അപ്പീല്‍' ഉള്ള നടികളെന്ന് മാധ്യമങ്ങള്‍ എഴുതിയതോടെ നടിമാരുടെ പൊങ്ങച്ചവും കൂടി. എന്നാല്‍ ബോളിവുഡിലെ താരറാണി പഥം ഇന്ന് ഈ പാലക്കാടന്‍ സുന്ദരി വിദ്യാബാലന്റെ കൈകളിലാണ്.
sinemawood-FAHAD FAZIL
ചുംബിക്കാന്‍ മിടുക്കനാണ് ഞാന്‍ -ഫഹദ്
ചുംബിക്കാന്‍ താന്‍ മിടുക്കനാണെന്നും അതുകൊണ്ട് ചാപ്പാകുരിശിലെ ചുംബനസീന്‍ ഒറ്റ ടേക്കില്‍ ഓകെയായെന്നും ഫഹദ് ഫാസില്‍.
ചാപ്പാകുരിശിന്റെ വിജയം ഫഹദ് ഫാസിലിന് നല്‍കിയത് കൈനിറയെ ചിത്രങ്ങള്‍. ആഷിക് അബുവിന്റെ 22 ഫീമെയില്‍ ഇതിനോടകം മാധ്യമപ്രശംസയും പ്രേക്ഷക അംഗീകാരവും നേടി.
ലാല്‍ ജോസിന്റെ ഡയമണ്ട് നക്‌ലസ്, ലിജിന്‍ ജോസിന്റെ ഫ്രൈഡെ എന്നീ ചിത്രങ്ങളിലാണ് ഫഹദ് ഫാസില്‍ നായകനായി എത്തുന്നത്. പിതാവ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തിയത്. ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ പയ്യനെ ഫാസില്‍ ഓസ്‌ട്രേലിയയിലേക്ക് അയച്ചു. എന്നാല്‍ കോക്ക്‌ടെയ്‌ല്‍, ചാപ്പാകുരുശ് എന്നീ ചിത്രങ്ങളിലൂടെ രണ്ടാം വരവ് നടത്തിയ ഫഹദ് അഭിനയമികവ് കൊണ്ട് ശ്രദ്ധേയനായി. ചാപ്പാകുരിശിലെ അഭിനയത്തോടെ ഫഹദ് ഫാസിലിന്റെ പിന്നാലെ നിറയെ സംവിധായകരാണ്.
ഡയമണ്ട് നക്‌ലസ് ഫഹദിന് ഏറെ പ്രതീക്ഷകള്‍ നല്‍കുമെന്ന് കരുതുന്നു. സ്‌പാനീഷ് മസാലയുടെ പരാജയം ലാല്‍ ജോസിനെ നിരാശനാക്കിയിരുന്നു. ഫഹദിനെ വച്ച് ഒരു പരീക്ഷണമാണ് ഡയമണ്ട് നക്‌ലസ് ലൂടെ ലാല്‍ജോസ് തീരുമാനിക്കുന്നത്. സംവൃതാസുനിലാണ് നായിക. ഫഹദിന്റെ നായികയായി ഇതില്‍ പുതുമുഖമാണ്. അപൂര്‍വരാഗത്തിന്‌ശേഷം നജീംകോയ തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഒരു ഓട്ടോകാരന്റെ വേഷമാണ് ഫഹദിന്. വിവിധസ്‌ഥലങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ആലപ്പുഴ നഗരത്തിലെത്തുന്ന കുറേ മനുഷ്യരുടെ ജീവിതത്തിലെ ഒരു ദിവസത്തെ കഥയാണ് ഫ്രൈഡെയില്‍ പറയുന്നത്.

Saturday, April 21, 2012
METRO CINEMA-PARVATHI NAIR
പാര്‍വതിക്ക് ഇനി സിനിമ
പിടിക്കണം
നോട്ട്‌ബുക്ക് ഫെയിം പാര്‍വതിമേനോന്‍ ഇനി സംവിധാന മേഖലയിലേക്ക് തിരിയുന്നു. പാര്‍വതിയെ അറിയില്ലേ. റോഷന്‍ ആഡ്രൂസിന്റെ നോട്ട് ബുക്കില്‍ റോമയോടൊപ്പം അഭിനയിച്ച റോമയേക്കാള്‍ സുന്ദരിയായ പെണകുട്ടി. മോഹന്‍ലാലിനൊപ്പം ഫ്‌ളാഷില്‍ നായികയായി അഭിനയിച്ചിട്ടും പാര്‍വതിയുടെ രാശി തെളിഞ്ഞില്ല. പിന്നീട് ഔട്ട് ഓഫ് സിലബസ്, വിനോദയാത്ര, സിറ്റി ഓഫ് ഗേഡ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്നിട്ടും പാര്‍വതിയെ ഭാഗ്യം തുണച്ചില്ല.
അസിന്‍, നയന്‍താര, മീരാജാസ്‌മിന്‍, പ്രിയാമണി, ഭാവന എന്നിവരെപേലെ പാര്‍വതി തമിഴിലേക്കും കന്നടയിലേക്കും ചാടി. ഇവരെപോലെ തനിക്കും തമിഴിലും കന്നടയിലും വിലസാനാകുമെന്ന് പ്രതീക്ഷിച്ച പാര്‍വതിക്ക് അടിതെറ്റി. സത്യന്‍ അന്തിക്കാടിന്റെ ജയകാന്തന്‍ വകയിലൂടെ മോളിവുഡിലെത്തിയ അസിനെ തേടി പിന്നീട് അവസരങ്ങള്‍ എത്തിയില്ല..
എന്നാല്‍ പിന്നീട് തമിഴില്‍ ചേക്കേറിയ അസിന്‍ ദക്ഷിണേന്ത്യയിലെ വിലപ്പിടിപ്പുള്ള നായികയാവുകയായിരുന്നു. പൂ എന്ന തമിഴ് ചിത്രത്തിലും മിലാന, പ്രിഥ്‌വി എന്നീ കന്നട ചിത്രങ്ങളിലും പാര്‍വതി നായികയായിട്ടുണ്ട്.
കോളിവുഡിനും ടോളിവുഡിനും പാര്‍വതിയെ കൈവിട്ടു. ഇതേത്തുടര്‍ന്നാണ് പുള്ളിക്കാരത്തി സംവിധാന മേഖലയിലേക്ക് തിരിയുന്നത്. സിനിമയുടെ എതെങ്കിലും മേഖലയില്‍ തിളങ്ങണമെന്നാണ് പാര്‍വതിയുടെ താത്‌പര്യം. ഗീതുമോഹന്‍ദാസ്, അംബിക തുടങ്ങിയ നായികമാര്‍ സംവിധാന രംഗത്തേയ്‌ക്ക് തിരിഞ്ഞതോടെയാണ് പാര്‍വതിക്കും സംവിധാനം തലയ്‌ക്ക് പിടിച്ചത്. അഭിനയം പോലെയല്ല സംവിധാനം അത്യവശത്തിന് വിവരം വേണമെന്നും മനസിലാക്കിയ പാര്‍വതി ഇപ്പോള്‍ ഒരു ഫിലിം ഇസ്‌റ്റിറ്റിയൂട്ടില്‍ ചേരാനിരിക്കുകയാണ്. പാര്‍വതിക്ക് ഒപ്പവും ശേഷവും വന്ന
നിത്യമേനോന്‍, മൈഥിലി, അര്‍ച്ചനകവി, റോമ, ഭാമ, റീമ എന്നിവര്‍ മോളിവുഡില്‍ വിലസുമ്പോള്‍ ഈ സുന്ദരിക്ക് കുറച്ചൊന്നുമല്ല ദുഖം. എന്നാല്‍ ബുദ്ധിയും വൈഭവവും സിനിമയെക്കുറിച്ച് തനിക്കുണ്ടെന്ന് തെളിയിക്കാനാണ് പാര്‍വതിയുടെ തീരുമാനം.

METRO CINEMA-SAMEERA REDDY
മദ്യരാജാവിന്റെ കൂടെയുള്ള പടം
`സമീറ റെഢിക്ക്' ഇമേജ് കൂടി
പാല്‍പുഞ്ചിരികൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്ന മാദകതിടമ്പാണ് സമീററെഡി. മോഡലിംഗ് രംഗത്ത്‌നിന്ന് സിനിമയിലെത്തിയ ഈ നടി ഒരു പുലിവാല്‍ പിടിച്ചു. ഈ പുലിവാല് സിനിമരംഗത്തും മാധ്യമരംഗത്തും നടിയെ കൂടുതല്‍ പ്രശസ്‌തയാക്കിയെങ്കിലും വീട്ടുകാര്‍ ചോദ്യം ചെയ്‌തപ്പോള്‍ നടി കുടുങ്ങി.
മദ്യരാജാവ് വിജയ് മല്ല്യയുടെ ഒപ്പം നില്‍ക്കുന്ന ചിത്രം ഒരു മാധ്യമം പുറത്ത് വിട്ടതാണ് വിവാദങ്ങളുടെ വെടിമരുന്നിന് തീ കുളുത്തിയത്. വിജയ് മല്ല്യയുമായി പരസ്യമായി ചുംബിക്കുന്നതും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതും സൈബര്‍ മാധ്യമങ്ങള്‍ ലോകത്തിന് വിളമ്പിയപ്പോള്‍ കഥമാറി. മദ്യരാജാവ് കൈയ്യില്‍ ഒരു ക്‌ളാസ്സ് മദ്യം പിടിച്ചായിരുന്നു സമീറയെ ചേര്‍ത്ത് പിടിച്ചത്. തന്നെക്കുറിച്ചുള്ള ഒരു വ്യാജവാര്‍ത്ത കേരളത്തിലെ ഒരു മാധ്യമം പുറത്തുവിട്ടുവത്രേ. ഈ മാധ്യമത്തിനെതിരേ നിയമനടപടിക്ക് പോകുകയാണ് സമീറയെന്ന് അറിയുന്നു.
ഈ പടം വ്യാജമാണെന്നും വിജയ് മല്ല്യയുമായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സമീറ തറപ്പിച്ചു പറയുന്നു. ഇതനെതിരേ പ്രകോപിതയായിരിക്കുകയാണ് ഈ സുന്ദരി. വിജയ് മല്ല്യ തന്റെ അങ്കിള്‍ ആണെന്നും വിജയ് മല്ല്യയുമായുള്ള വ്യാജ വാര്‍ത്ത വീട്ടുകാരെ വിഷമിപ്പിച്ചുവെന്നാണ് നടി പറയുന്നത്. എന്തായാലും അച്ചടി -സൈബര്‍ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണ്.
`മേനെ നില്‍ തുച്‌കോ ദിയാ' ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഈ മാദകറാണിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം, `ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ അഭിനയിച്ചു. മുസാഫിര്‍, റേസ്, നടുനിശൈനായ്‌കള്‍, ഡോണ്‍ 2എന്നീ ചിത്രങ്ങളിലും സമീറ ഈ അടുത്തകാലത്ത് അഭിനയിച്ചു. മാധവനും ആര്യയും നായകനാകുന്ന ചിത്രത്തില്‍ അമലാപോളൊടൊപ്പം മറ്റൊരു നായി സമീറ റെഡിയാണ്. നാഗേഷിന്റെ പുതിയ ചിത്രത്തില്‍ ഉത്തരേന്ത്യന്‍ ഗ്രാമീണപെണ്‍കുട്ടിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിജയ്‌മല്ല്യയുമായുള്ള വിവാദം കൊഴുക്കുംതോറും നടിയുടെ ഇമേജ് വര്‍ധിക്കുയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.

METRO CINEMA-LAL WITH SANTHOSH PANDIT
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍
സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാല്‍ നായകന്‍
സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാല്‍ നായകന്‍
സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍
സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാല്‍ നായകനായാലോ ? എന്താ സന്തോഷ് പണ്ഡിറ്റിന്
മോഹന്‍ലാലിനെവച്ച് സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലേ. മോഹന്‍ലാലിന്റെ ആരാധകര്‍
ഞെട്ടണ്ട. ഇത് സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹമാണ് മോഹനലാലിനെവച്ച് ഒരു സിനിമ
എടുക്കുക എന്നത്. മോഹന്‍ലാല്‍ ഡേറ്റ് കൊടുത്താല്‍ ലാലിനെ നായകനാക്കി താന്‍
ഉഗ്രന്‍ സിനിമ ചെയ്യുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഒരു മലയാളം
വാരികയിലൂടെയാണ് പുള്ളിക്കാരന്‍ ഈ ആഗ്രഹം പൊതുജനത്തിനെ അറിയിച്ചത്. എന്നാല്‍
മോഹന്‍ലാല്‍ ഡേറ്റു കൊടുത്താലും ആരാധകര്‍ സമ്മതിക്കുമോയെന്നാണ് സംശയം.
എന്തൊക്കെയായലും `കൃഷ്‌ണനും രാധയും' എന്ന ഒറ്റ സിനിമകൊണ്ട് മോളിവുഡില്‍
ശ്രദ്ധേയനായ പണ്ഡിറ്റ് രണ്ടാമത്തെ ചിത്രമായ `ജിത്തുഭായ് എന്ന തേജാ ഭായ്' എന്ന
ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രത്തില്‍ എട്ട് നായികമാരും എട്ട്
പാട്ടുമുണ്ട്.
Subscribe to:
Posts (Atom)