Tuesday, January 31, 2012

PRESENT TENSE TO VIBGYOR





Saturday, January 28, 2012

PRESENT TENSE to VIBGYOR


Sunday, January 15, 2012

PRESENT TENSE BY DHANESHKRISHNA




`പ്രസന്റ്‌ ടെന്‍സ്‌' വിബ്‌ജിയോറിലേക്ക്‌


ഷിജാജോസഫ്‌

ഇന്ത്യയെ കാര്‍ന്നത്തിന്നുന്ന ഒരു ഭീഷണിയാണ്‌ തീവ്രവാദവും മാവോയിസവും. ഭരണാധികാരികള്‍ പലപ്പോഴും തീവ്രവാദികള്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്‌. രാജ്യത്തെ നടുക്കിയ പലദുരന്തങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഇവരെ നിയന്ത്രിക്കാന്‍ ഇനിയും സര്‍ക്കാരിനായിട്ടില്ല. മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ നിരവധി നിരപരാധികള്‍ ഇന്ന്‌ ശിക്ഷ അനുഭവിക്കുന്നുണ്ട്‌.

മാവോയ്‌സ്‌റ്റ്‌ ബന്ധം ആരോപിക്കപ്പെട്ട്‌ പോലീസ്‌ തിരയുന്ന യുവതിയുടെയും സാമ്പത്തിക ബുന്ധിമുട്ടുമൂലം കോടിശ്വരിയായ വൃദ്ധയെ നോക്കുന്ന ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന യുവാവിന്റെയും ജീവിതങ്ങള്‍ പരിശോധിക്കുകയാണ്‌ മാധ്യമപ്രവര്‍ത്തകനായ ധനേഷ്‌കൃഷ്‌ണ സംവിധാനം ചെയ്‌ത `പ്രസന്റ്‌ ടെന്‍സ്‌' എന്ന ഹ്രസ്വ ചിത്രം. ഫെബ്രുവരി 22മുതല്‍ 26വരെ തൃശൂര്‍ സംഗീതനാടക അക്കാദമിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഹ്രസ്വചലചിത്രമേള വിബ്‌ജിയോറിലേക്ക്‌ `പ്രസന്റ്‌ ടെന്‍സ്‌' തെരഞ്ഞെടുത്തിട്ടുണ്ട്‌.

കൊച്ചിയില്‍ അടുത്തകാലത്താണ്‌ യുവതി യുവാവുമായി ഫോണിലൂടെ പരിചയപ്പെടുന്നത്‌. ഇരുവരുടെയും അടസ്‌ഥാന ആവശ്യം രതിയാണെന്ന്‌ ഇരുവരും തിരിച്ചറിയുന്നു. യുവതി ഒളിവില്‍ താമസിക്കുന്ന കൊച്ചിയിലെ കുടുസുമുറിയില്‍ ഇരുവരും രതി പങ്കിടാനാനൊത്തുചേരുന്നു. എന്നാല്‍ ഇവരുടെ കൂടിക്കാഴ്‌ചയും സംഭാഷണങ്ങളും ചിത്രത്തിന്റെ ഗതിമാറ്റുന്നു. ഇരുവരുടെയും നാടിന്റെയും പ്രശ്‌നങ്ങള്‍ സംസാരിച്ച്‌ നിശ്‌ചയിച്ച സമയം കടന്നുപോകുന്നു. രതിയിലേര്‍പ്പെടാന്‍ ഇരുവരും മറന്നുപോകുന്നു. നിശ്‌ചയിച്ച സമയത്തിനുള്ളില്‍ പ്രണയത്തെക്കുറിച്ചും പ്രണയതകര്‍ച്ചയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ഗ്രാമങ്ങളെക്കുറിച്ചും ഇവര്‍ സംസാരിക്കുന്നുണ്ട്‌. ഒറീസാപയ്യന്റെ അപകടമരണവും ജെസിമോളുടെ മരണവും മിനിമോളുടെ തിരോധാനവും റിംഗ്‌ടോണിലൂടെ സന്തോഷ്‌ പണ്ഡിറ്റിന്റെ പാട്ടുമായി ചിത്രം കേരളത്തിന്റെ പരിഛേദമായിമാറുന്നു.
തീവ്രവാദത്തിന്‌ പുറമേ തൊഴിലില്ലായ്‌മ, അനാഥത്വം, നഗരവത്‌കരണം, സ്‌നേഹരാഹിത്യം, എന്നു വേണ്ട അടുത്തകാത്ത്‌ കേരളമനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ്‌വരെ ചിത്രം ചര്‍ച്ചചെയ്യുന്നു. യുവതിയുടെയും യുവാവിന്റെയും ജീവിതങ്ങള്‍ പറയുന്നതിലൂടെ കേരളത്തിന്റെ വര്‍ത്തമാനകാലം പറയുകയാണ്‌ പ്രസന്റ്‌ ടെന്‍സ്‌.

മുംബൈ മലയാളി ജ്യോതീഷ്‌ മഠത്തില്‍ നിര്‍മ്മിച്ച പ്രസന്റ്‌ ടെന്‍സില്‍ നാടകപ്രവര്‍ത്തകന്‍ സുമിത്തും സാമൂഹികപ്രവര്‍ത്തക തസ്‌നി ബാനുമാണ്‌ അഭിനയിച്ചിരിക്കുന്നത്‌. റിജോദേവസിയാണ്‌ ക്യാമറ, സജീഷാണ്‌ ചിത്രസംയോജനം. തൃശൂര്‍ നവചിത്രഫിലിംസൊസൈറ്റിയുടെ സഹകരണത്തോടെ ജനുവരി ഒന്നിന്‌ രാവിലെ 9.30ന്‌ തൃശൂര്‍ ശ്രീ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 'പ്രസന്റ്‌ ടെന്‍സ്‌' 2012 ലെ ആദ്യസിനിമ എന്ന സവിശേഷതയും നേടി.

Tuesday, January 10, 2012

PRESENT TENSE to VIBGYOR FILM FEST


Tuesday, January 3, 2012

story about PRESENT TENSE