Monday, December 17, 2012

DHANESHKRISHNA WITH APPU from IFFK 2012 sinemawood


Wednesday, November 28, 2012

Lohithadas film fest from SINEMAWOOD


മോളിവുഡിന്റെ പ്രതീക്ഷയായി
ഹ്രസ്വസിനിമയിലെ ന്യൂവേവ്‌


ട്രാഫിക്‌, ചാപ്പാക്കുരുശ്‌ എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിന്റെ മേല്‍ക്കൂര അഴിച്ചുപണിഞ്ഞതുപോലെ ഹ്രസ്വസിനിമയിലും അഴിച്ചുപ്പണി. ഹ്രസ്വസിനിമയിലും നവതരംഗം കടന്നുവന്നതായി കൊച്ചിയില്‍ നടന്ന പ്രഥമലോഹിതദാസ്‌ ഹ്രസ്വചലച്ചിത്രമേള സൂചിപ്പിക്കുന്നു.
നൈഫ്‌ ഇന്‍ ദ ബാര്‍ , മാ ലോ, പ്രസന്റ്‌ ടെന്‍സ്‌ , ടീ , കറന്റ്‌, ലേഡീസ്‌ ഫസ്‌റ്റ്‌, ഫാഷന്‍ സ്‌ട്രീറ്റ്‌ , മഴവില്‍ കാഴ്‌ചകള്‍, ഫോളന്‍ ലീഫ്‌, ഓണ്‍ ദ വീല്‍, ഹോം, എ മൈ മമ്മാസ്‌ മില്‍ക്ക്‌ എന്നീ ചിത്രങ്ങള്‍ ഹ്രസ്വച്ചിത്രമേളയിലെ നവരംഗത്തെ സൂചിപ്പിച്ചു.
പ്രണയം, രതി, രതിരാഹിത്യം, മരണം, വിരഹം, മാവോയിസം, തൊഴിലില്ലായ്‌മ, ബാലവേല, ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ ഹ്രസ്വചിത്രങ്ങള്‍ തുറന്നുകാട്ടി. സമൂഹത്തിന്റെ നേര്‍ക്കാഴ്‌ച്ചയായിരുന്നു ഏറെയും ഹ്രസ്വചിത്രങ്ങള്‍.

മികച്ച ചിത്രം ഉള്‍പ്പെടെ പ്രധാന പുരസ്‌കാരങ്ങളെല്ലാം തമിഴ്‌ സിനിമകള്‍ നേടിയപ്പോള്‍ മലയാളത്തില്‍നിന്ന്‌ കുര്യാക്കോസ്‌ കുടശേരിയുടെ മാലോയ്‌ക്കാണ്‌ തിരക്കഥയ്‌ക്കും ചിത്രസംയോജനത്തിനുമുള്ള പുരസ്‌കാരം ലഭിച്ചത്‌. നടന്‍ സലിം കുമാര്‍ സംവിധാനം ചെയ്‌ത പരേതന്റെ പരിഭവങ്ങള്‍ക്ക്‌ ഛായാഗ്രഹത്തിനും , രജേഷ്‌ കാട്ടാകടയുടെ `പെണ്‍കുട്ടിക്ക്‌' നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ഗുഹന്‍ സെന്നിയപ്പന്റെ `അകം' എന്ന ഏഴ്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള തമിഴ്‌ ചിത്രമാണ്‌ മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്‌. `ആസൈ കാലത്തെ ഓടൈ വിട്ടോ' യുടെ സംവിധായകന്‍ പ്രവീണ്‍കുമാര്‍ മികച്ച സംവിധായകനായി. ജയലാല്‍ (ലാസ്‌റ്റ്‌ ബ്ലൂ ഡ്രോപ്പ്‌സ്‌) മികച്ചനടനായും മീരാനായരെ(പെണ്‍കുട്ടി) മികച്ച നടിയായും തെരഞ്ഞെടുത്തു.
നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച്‌ മാധ്യമ-നിരൂപക പ്രശംസ നേടിയ നെദൂന നെവിലിന്റെ `മീല്‍സ്‌ റെഡി' മേളയിലെ ഏറെയും പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭവമായി.
വിശപ്പിന്റെ തീവ്രത ഏറെ ജീവിതഗന്ധിയായാണ്‌ മീല്‍സ്‌ റെഡി ചിത്രീകരിച്ചത്‌. അഖില്‍രാജിന്റെ ഋതുഭേദങ്ങള്‍ പെണ്‍കുട്ടികളുടെ കൗമാര വിഷയം പറഞ്ഞു. പെണ്‍കുട്ടികള്‍ നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍തന്നെയാണ്‌ ചിത്രങ്ങള്‍ അനാവരണം ചെയ്‌തത്‌. തട്ടിന്‍പ്പുറത്തപ്പന്റെ സംവിധായകന്‍ സുദേവന്റെ `രണ്ട്‌' എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഹ്രസ്വസിനിമ ഇത്ര ലളിതമായി ചിത്രീകരിക്കാമെന്ന്‌ സുദേവന്‍ തെളിയിച്ചു.
പൂര്‍ണമായും സിനിമാറ്റിക്ക്‌-ഡ്യൂക്യുമെന്ററി വ്യവസ്‌ഥയില്‍ നിര്‍മ്മിച്ച ധനേഷ്‌കൃഷ്‌ണയുടെ `കറന്റ്‌' എല്ലാതരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തി. ആദ്യമായി നീലച്ചിത്രത്തില്‍ അഭിനയിക്കാനെത്തുന്ന പതിനേഴുകാരിയുടെ കഥ പറഞ്ഞ കറന്റ്‌ ഇന്ത്യയുടെ നേര്‍ക്കാഴച്ചയായിരുന്നു.
സ്‌ത്രീസാനിധ്യം കാണിച്ച്‌ നരവധി ചസ്‌ത്രീകള്‍ ഹ്രസ്വച്ചിത്രവുമായി മേളയിലെത്തി.
പ്രീതി പണിക്കരുടെ അനാവൃതയായ കപാലിക, ലക്ഷ്‌മി കെ. ഗോപിനാഥിന്റെ ദ ഹന്റ്‌, ശ്രീദേവിയുടെ ലൗ ഫോറസ്‌റ്റ്‌, നെദൂനയുടെ മീല്‍സ്‌ റെഡി തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ മേളയിലെ സ്‌ത്രീസാനിധ്യമായിരുന്നു.
സലിംകുമാര്‍ സംവിധാനം ചെയ്‌ത `പരേതന്റെ പരിഭവങ്ങള്‍' സ്‌ഥിരം ഫോര്‍മുലകളുടെ സമാന്തര പാതകളെ പിന്‍തുടര്‍ന്നു. ബാല-കൗമാര ചൂഷണവും പീഡനവും ചില സിനിമകള്‍ തുറന്നുകാട്ടി. ലോഹിതദാസ്‌ ഹ്രസ്വചലച്ചിത്രമേള സൂചിപ്പിച്ചത്‌ മോളിവുഡിലേക്ക്‌ കടന്നുവരുന്ന നിരവധി പ്രതിഭകളുടെ തയാറെടുപ്പുകളും മുന്നൊരുക്കങ്ങളുമാണ്‌. പുതിയ ചിന്തകളും വൈവിധ്യവിഷങ്ങളും സംവിധായകര്‍ ഇതിവൃത്തങ്ങളാക്കിപ്പോള്‍ ഹ്രസ്വമേള പ്രേക്ഷകരുടെ കണ്ണുകള്‍ക്ക്‌ രുചിയുള്ള ദൃശ്യവിഭവമായിരുന്നു. 

DHANESHKRISHNA filmmaker from sinemawood


VADGA from sinemawood


സൗദിഅറേബ്യയിലും സിനിമയുടെ
പെണ്‍ഫ്രെയ്‌മുകള്‍ തെളിയുന്നു


സിനിമാഭിനയവും സിനിമാനിര്‍മ്മാണവും ഇന്നും ജീവിതത്തിതില്‍നിന്ന്‌ അകറ്റി നിര്‍ത്തിയ സൗദി ജനതയ്‌ക്ക്‌ ഒരു മനോഹരമായ സിനിമ. `വജ്‌ദ' എന്ന ഫീച്ചര്‍സിനിമ കഴിഞ്ഞ വെനീസ്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയപ്പോള്‍ പ്രേക്ഷകര്‍ ഒന്നു ഞെട്ടി. കാരണം ചിത്രം സംവിധാനം ചെയ്‌തത്‌ ഹൈഫ അല്‍ മണ്‍സൂര്‍ എന്ന സൗദി അറേബ്യന്‍യുവതിയാണ്‌. മേളയില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള അന്താരാഷ്‌ട്ര പുരസ്‌കാരം നേടിയതോടെ ഹൈഫ സൗദി അറേബ്യയില്‍നിന്നുള്ള പ്രഥമ വനിതാസംവിധായികയായി മാറുകയായിരുന്നു.
`വജ്‌ദ' എന്ന പതിനൊന്നുകാരിക്ക്‌ ഒരു സൈക്കിള്‍ സ്വന്തമാക്കാനുള്ള മോഹവും തുടര്‍ന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളുമാണ്‌ ചിത്രത്തിലൂടെ ഹൈഫ പറയുന്നത്‌. സൈക്കിള്‍ സവാരി പെണ്‍കുട്ടികള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ റിയാദ്‌ പ്രവിശ്യയിലാണ്‌ ഏറെ വെല്ലുവിളിയോടെ `വജ്‌ദ' ചിത്രീകരിച്ചത്‌. സൗദി രാജകുമാരന്‍ അല്‍ വലീദ്‌ ബിന്‍ തലാലിന്റെ റൊട്ടാന സ്‌റ്റുഡിയോയുടെ സഹായത്താല്‍ സൗദി-ജര്‍മ്മന്‍ സംരംഭമാണ്‌ ചിത്രം നിര്‍മ്മിച്ച്‌ പുറത്തിറക്കിയത്‌. അറേബ്യന്‍ പെണ്‍കുട്ടികളുടെ സ്വപ്‌നവും ഉള്ളടക്കവുമാണ്‌ വജ്‌ദയിലൂടെ ഹൈഫ പറയുന്നത്‌.
ഫ്രാന്‍സ്‌ ഉള്‍പ്പെടെ പതിനേഴ്‌ അന്താരാഷ്‌ട്ര മേളകളിലേക്കാണ്‌ വജ്‌ദയ്‌ക്ക്‌ ക്ഷണം കിട്ടിയിരിക്കുന്നത്‌. സ്വന്തം ജീവിതത്തില്‍നിന്നും ഏറെ സംഭവങ്ങള്‍ ചിത്രത്തില്‍ ഹൈഫ പകര്‍ത്തിയിട്ടുണ്ട്‌.
കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ വിദ്യാഭ്യാസം നേടിയ ഹൈഫയ്‌ക്ക്‌ ചെറുപ്പത്തില്‍ ഡി.വി.ഡി.യിലൂടെ സിനിമകള്‍ കാണുവാന്‍ പിതാവ്‌ അനുവാദം നല്‍കിയിരുന്നു. പഠനത്തിനുശേഷം എണ്ണകമ്പനിയില്‍ 30 വയസുവരെ ജോലി ചെയ്‌ത ഹൈഫ പിന്നീടുള്ള വര്‍ഷങ്ങള്‍ സിനിമ കണ്ടു പടിക്കുകയായിരുന്നു. യു.എ.ഇ. യില്‍ അംഗീകാരം ലഭിച്ച `ദ ഓണ്‍ലി വേ ഔട്ട്‌' ഉള്‍പ്പെടെ മൂന്നു ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ്‌ ഹൈഫ അല്‍ മണ്‍സൂര്‍ പ്രഥമ ഫീച്ചര്‍ സിനിമ `വജ്‌ദ'യുടെ സാങ്കേതികമായ വിവരം നേടിയത്‌.
സൗദി അറേബ്യയില്‍ സിനിമയ്‌ക്ക്‌ ഇന്നും വിലക്കാണ്‌. എന്നാല്‍ വജ്‌ദ എന്ന ഫീച്ചര്‍ സിനിമയിലൂടെ സിനിമ അറേബ്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാക്കിയിരിക്കുകയാണ്‌ ഹൈഫ അല്‍ മണ്‍സൂര്‍ എന്ന യുവതി.

Bangal film from SINEMAWOOD

വിവാദ സി.പി.എം. വിരുദ്ധ ചിത്രം
അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍



ബംഗാളില്‍ ഏറെ വിവാദം സൃഷ്‌ടിച്ച `നന്ദിഗ്രാം ചോഖേര്‍ പാനി' എന്ന വിവാദ ചിത്രം തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍. ഡിസംബര്‍ ഏഴുമുതല്‍ 14വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം സംഘാടകര്‍ രഹസ്യമായിവച്ചിരിക്കുകയാണ്‌. നന്ദി ഗ്രാമിന്റെ കണ്ണീര്‍ എന്ന അര്‍ഥംവരുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമള്‍ കര്‍മ്മാകരാണ്‌. മണിക്‌ മണ്ഡലത്തിന്റെ നോവലിനെ ആധാരമാക്കിയാണ്‌ ചിത്രം. പ്രദര്‍ശനസമയത്ത്‌ കൊല്‍ക്കത്തയില്‍ പ്രക്ഷോഭം ആളികത്തി തുടര്‍ന്ന്‌ പ്രദര്‍ശനം ഒഴിവാക്കുകയായിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ ബംഗാളിലെ രക്‌തസാക്ഷികളെ അവഹേളിക്കുന്നതിനുതുല്ല്യമാണെന്നവണ്‌ ബംഗാള്‍ ഘടകം പറയുന്നത്‌.
സി.പി.എമ്മിന്‌ വിരുദ്ധമായ നിലപാടുള്ള ചിത്രമാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി' എന്നാണ്‌ ആരോപണം. ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്‌റ്റിവലില്‍ നിരോധിച്ചതിനെത്തുടര്‍ന്ന്‌ നിരവധി മേളകളിലേക്ക്‌ ചിത്രത്തിന്‌ ക്ഷണം കിട്ടിയിരിക്കുകയാണ്‌. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ലഹള നടക്കുന്നതായുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ്‌ പറയുന്നത്‌. ചിത്രം സി.പി.എമ്മിനു വിരുദ്ധമാണെന്നും ബംഗാളില്‍ മമതാ ബാനര്‍ജിയെ അധികാരത്തിലെത്താന്‍ നന്ദിഗ്രാം പ്രശ്‌നം സഹായിച്ചുവെന്ന്‌ ചിത്രം വിഷയമാക്കിയതാണ്‌ വിവാദം കത്തിപടരാനിടയായത്‌.
ചിത്രം മേളയിലെത്തുമെന്ന്‌ ബംഗാള്‍ സി.പി.എം. ഘടകത്തിനറിയാമായിരുന്നു. അതുകൊണ്ട്‌ നേരത്തെതന്നെ ബംഗാള്‍ പാര്‍ട്ടി മേനതൃത്വം പ്രദര്‍ശനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയുണ്ടായിട്ടും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ്‌ വിവരം. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി' പ്രദര്‍ശിപ്പിക്കുന്നത്‌.
ബിദിതാ ബാഗും ഹിരാക്‌ ദാസ്‌, ദീപ്‌ മിഥുന്‍ എന്നിവരാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. നന്ദിഗ്രാമിന്റെ നേര്‍ക്കാഴ്‌ചയാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി'എന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമള്‍ കര്‍മ്മാകര്‍ പറയുന്നു. സ്വന്തം നാട്ടില്‍ പ്രദര്‍ശനാനുമതി നിരോധിക്കപ്പെട്ട ചിത്രമായിരുന്നു ലീനാ മണിമേഖലയുടെ ശെങ്കടല്‍. പിന്നീട്‌ കോടതിവിധി നേടിയാണ്‌ മണി ചിത്രം പ്രദര്‍ശിപ്പിച്ചത്‌.
`നന്ദിഗ്രാം ചോഖേര്‍ പാനി' വിവാദമായതോടെ ചിത്രം കാണുനുള്ള ആകാംക്ഷയിലാണ്‌ കേരളത്തിലെ സിനിമാപ്രേമികള്‍. 

Tuesday, November 27, 2012

kalkandam from SINEMAWOOD

മാണിക്യത്തിനു വിലകൂടുന്നു

പ്രൊഫഷണല്‍ പ്രോസ്‌റ്റിറ്റിയൂട്ടിന്റെ വേഷം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പറഞ്ഞ മൈഥിലിക്ക്‌ കൈ നിറയെ ചിത്രങ്ങള്‍. മൈഥിലിയുടെ നല്ലകാലമാണിതെന്ന്‌ പറയുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയായ മൈഥിലി നിരവധി ചിത്രങ്ങളിലാണ്‌ കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌. അനീഷ്‌ ഉപാസന സംവിധാനം ചെയ്യുന്ന മാറ്റിനി യിലാണ്‌ മൈഥിലി കരാര്‍ ഒപ്പിട്ടിരിക്കുന്ന പുതിയ ചിത്രം. കാവ്യ മാധവന്റെ ഒപ്പം ബ്രേക്കിംഗ്‌ ന്യൂന്‌ എന്ന ചിത്രത്തിലും മൈഥിലി ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്‌.
സോഹന്‍ലാലിന്റെ കഥവീട്‌ എന്ന ചിത്രത്തിലും കാവ്യയും മൈഥിലിയും ഒന്നിക്കുന്നുണ്ട്‌.
പാലേരിമാണിക്ക്യത്തിലൂടെ മോളിവുഡില്‍ പ്രവേശിച്ച മൈഥിലി ചട്ടക്കാരിയിലെ ജൂലി എന്ന ആഗ്‌ളോ ഇന്ത്യന്‍ യുവതിക്ക്‌ വേഷപ്പകര്‍ച്ച നല്‍കുമെന്ന്‌ പറഞ്ഞെങ്കിലും പിന്‍മാറുകയായിരുന്നു.
ആഷിക്ക്‌ അബുവിന്റെ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിന്റെ സൂപ്പര്‍ഹിറ്റ്‌ വിജയം മൈഥിലിയുടെ ഇമേജ്‌ വര്‍ധിപ്പിച്ചൂ. രജ്‌ഞിത്തിന്റെ പാലേരിമാണിക്യത്തിലൂടെ സിനിമയില്‍ എത്തിയെങ്കിലും പിന്നീട്‌ മൈഥിലിക്ക്‌ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. ജയസൂര്യയുടെ നല്ലവനില്‍ അഭിനയിച്ചെങ്കിലും ചിത്രം വമ്പന്‍ പരാജയമായിരുന്നു. പത്തനംത്തിട്ട കോന്നിക്കാരിയായ മൈഥിലിയുടെ കരിയര്‍ കുറച്ചൊന്നുമല്ല സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ഉയര്‍ത്തിയിരിക്കുന്നത്‌. നിത്യാമേനോന്‍, അര്‍ച്ചനകവി, റിമാകല്ലിങ്കല്‍, റോമ, ഭാമ, മീരനന്ദന്‍, ആന്‍ അഗസ്‌റ്റിന്‍ തുടങ്ങിയ പുതിയ തലമുറയിലെ ഏറെ തിരക്കുള്ള നടിയായി മൈഥിലിമാറി. സിനിമയുടെ ന്യൂവേവ്‌ സിനിമയായ സോള്‍ട്ട്‌ ആന്‍്‌ഡ്‌ പെപ്പറില്‍ അഭിനയിക്കായത്‌ ഈ നടിയുടെ ഇമേജ്‌ കൂട്ടി. സുരാജ്‌ വെഞ്ഞാറമൂടിന്റെ എന്റെ സത്യാന്വേഷണ പരീക്ഷകള്‍, ലിജിന്‍ ജോസിന്റെ മങ്കീസ്‌ എന്നീ ചിത്രങ്ങളിലും മൈഥലിയാണ്‌ നായിക. ഇതോടെ മോളിവുഡിന്റെ മാണിക്യമായ മൈഥിലി വിലകൂടിയിരിക്കുകയാണ്‌.

Wednesday, November 7, 2012

Saturday, October 27, 2012

short film by kalkandam


Thursday, October 11, 2012

SHORT FILMS by dhanesh krishna


CURRENT short film by dhanesh krishna


Friday, September 14, 2012

postmoden actresses in mollywood from sinemawoo


രമ്യയും റീമയും മോളിവുഡില്‍
വിലപിടിപ്പുള്ള നടികളാകുന്നു


നവതരംഗ നടികളായ രമ്യാനമ്പീശനും റീമക്കല്ലിംങ്കലും മോളിവുഡില്‍ വിലപിടിപ്പുള്ള നടികളാകുന്നു. ഇവരുടെ ഡേറ്റിനായി സംവിധായകര്‍ പരക്കം പായുകയാണ്‌. ഋതു, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലുടെ മോളിവുഡിന്റെ പുതുവസന്തമായ റീമ ഇന്ന്‌ ആരാധകരുടെ സ്വപ്‌നസുന്ദരിയാണ്‌. ട്രാഫിക്‌, ചാപ്പാക്കുരിശ്‌ എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിനെ ഹരം കൊള്ളിപ്പിച്ച രമ്യയും ഏറെ തിരക്കുള്ള നടിയാണ്‌. ഇവര്‍ ഇരുവരും ഒന്നിക്കുന്ന സിനിമയാണ്‌ ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍.
മികച്ച തിരക്കഥാകൃത്തുകള്‍ക്കുള്ള പുരസ്‌കാരം നേടിയ ബോബി-സഞ്‌ജയ്‌ ടീമിന്റെതാണ്‌ തിരക്കഥ. പേരുപോലെതന്നെ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ്‌. ഡയമണ്ട്‌ നെക്‌ലസിന്‌ശേഷം ലാല്‍ജോസ്‌ സംവിധാം ചെയ്യുന്ന അയാളും ഞാനും തമ്മില്‍ ചിത്രീകരണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്‌. പൃഥിരാജാണ്‌ നായകന്‍.
മൂന്ന്‌ നായികമാരില്‍ രണ്ടുപേരായ രമ്യയും റീമയും ചിത്രത്തില്‍ മല്‍സരിച്ചാണ്‌ അഭിനയിച്ചിരിക്കുന്നത്‌.
ശ്യാമപ്രസാദിന്റെ ഋതുവിലൂടെ മോളിവുഡിലെ ഹരമായിതീര്‍ന്ന റീമാക്കല്ലിംങ്കല്‍ 22 ഫീമെയില്‍ കോട്ടയത്തിലൂടെ മിന്നുന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ചിത്രം മാധ്യമങ്ങളും പ്രേക്ഷകരും ഏറ്റെടുത്തതാണ്‌ നടിയുടെ പ്രസക്‌തി കൂട്ടിയത്‌. ഈ പോസ്‌റ്റ്‌ മോഡേണ്‍ സുന്ദരി അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ കസര്‍ക്കും. ലാല്‍ജോസിന്റെ നീലത്താമരയില്‍ റീമ നാടന്‍പെണ്ണായി അഭിനയിച്ചിട്ടുണ്ട്‌.
ജയരാജിന്റെ ആനചന്തത്തിലൂടെ സിനിമയിലെത്തിയ രമ്യയ്‌ക്ക്‌ ബ്രേക്ക്‌ ആയത്‌ ചാപ്പാക്കുരിശാണ്‌. ചാപ്പാക്കുരിശിലെ ഫ്രെഞ്ച്‌ കിസ്‌ രമ്യയ്‌ക്ക്‌ കൈനിറയെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരങ്ങളാണ്‌ കിട്ടിയിരിക്കുന്നത്‌. ഇതിനിടെ ബാച്ചലര്‍ പാര്‍ട്ടിയില്‍ ഗായികയായും ഐറ്റം ഡാന്‍സറായും രമ്യ തിളങ്ങിയത്‌ ശ്രദ്ധേയമായി. രമ്യാനമ്പീശനും റീമക്കല്ലിംങ്കലും ഇന്ന്‌ മോളിവുഡില്‍ ആരാധകരുടെ ഉറക്കംകിടത്തുന്ന മാദകതിടമ്പുകളാണ്‌. ഈ പോസ്‌റ്റുമോഡേണ്‍ സുന്ദരികളുടെ ഡേറ്റിനെ ആശ്രയിച്ചാണ്‌ ഇന്ന്‌ ഒരു കൂട്ടം സംവിധായകര്‍ സിനിമ പിടിക്കന്നതെന്നാണ്‌ സംസാരം.

Monday, September 10, 2012

Tuesday, August 21, 2012

PARVANA from sinemawood

അശ്വതി പാര്‍വണയായി
വീണ്ടും മോളിവുഡിലേക്ക്‌


പ്രിയദര്‍ശന്റെ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെ ബലാതാരമായി മോളിവുഡില്‍ എത്തിയ രേഖ മാരുതി രാജിന്‌ പേരുകള്‍ എണ്ണിയാല്‍ തീരില്ല. പേരുകള്‍ അടിക്കടി മാറ്റിയിട്ടും ഈ നടിയുടെ ജാതകം തെളിഞ്ഞില്ല.
എം.ടി.യുടെ തീര്‍ഥാടനം എന്ന സിനിമയില്‍ അശ്വതിയായി വീണ്ടും നായികാവേഷത്തില്‍ എത്തിയ ശാലീനസുന്ദരി ഫാന്റം പൈലി, കണ്ണിനും കണ്ണാടിക്കും എന്നീ ചിത്രങ്ങളിലും അശ്വതി എന്ന പേരിലാണ്‌ അഭിനയിച്ചത്‌. മോളിവുഡില്‍ ശോഭിക്കാന്‍ കഴിയാതിരുന്ന അശ്വതി പിന്നീട്‌ കോളിവുഡിലേക്ക്‌ വഴിമാറി. അഴകി എന്ന ചിത്രത്തില്‍ മോനിഷ എന്ന്‌ പേരുമാറ്റി പരീക്ഷണം നടത്തി. എന്നാല്‍ പിന്നീട്‌ ആ പേരും മാറ്റി. മോണിക്ക എന്ന പേരില്‍ കാതല്‍ അഴവതില്ലൈ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ഏറെ ഗ്ലാമറായി അഭിനയിച്ചു. ഇപ്പോള്‍ ഇതാ പാര്‍വണ എന്ന പേരില്‍ വീണ്ടും മോളിവുഡില്‍ പരീക്ഷണത്തിനായി വന്നിരിക്കുന്നു.
സുഹൃത്ത്‌ ബന്ധങ്ങളുടെ കഥപറഞ്ഞ കഥ പറയുമ്പോള്‍, ഗുരു-ശിഷ്യ ബന്ധത്തിന്റെ തീക്ഷണമായ കഥയായ മാണിക്യക്കല്ല്‌ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ പാര്‍വണയായി അശ്വതി തിരിച്ചുവരുന്നത്‌. നയന്‍ വണ്‍ സിക്‌സ്‌ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയുള്ള തിരിച്ചു വരവ്‌ ഏറെ പ്രതീക്ഷയോടെയാണ്‌ പാര്‍വണ കാണുന്നത്‌.
പത്മപ്രിയ, ലക്ഷ്‌മിറായ്‌, യാമി ഗൗതം, മേഘനാരാജ്‌, വിമലാ രാമന്‍ എന്നിവര്‍ മോളിവുഡില്‍ എത്തി ഗ്ലാമര്‍ കാണിച്ച്‌ യുവാക്കളെ കോരിത്തരിപ്പിച്ചവരാണ്‌. ഇവര്‍ക്കുതൊട്ടുപിന്നാലെയാണ്‌ അശ്വതി പാര്‍വണയായി എത്തുന്നത്‌. 

LOHITHADAS filmfest


krishna sree from shortfilm CURRENT by dhaneshkrishna


from set of CURRENT second shortfilm of dhaneshkrishna



KRISHNA SREE AND UTHARA UNNI to mollywood


Sunday, May 27, 2012

METRO CINEMA


കിളവന്റെയും കുമാരിയുടെയും സ്‌നേഹം

സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ കിളവനും കുമാരിയും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥ പറയുന്നു. കടലിന്റെ പശ്‌ചാത്തലത്തില്‍ നടക്കുന്ന ചിത്രത്തിന്‌ `ഒരു കാര്യം പറയാനുണ്ട്‌' എന്നാണ്‌ സത്യന്‍ അന്തിക്കാട്‌ പേരിട്ടിരിക്കുന്നത്‌. എഴുപതുകാരാനായി അഭിനയിക്കുന്നത്‌ നെടുമുടി വേണുവും പതിനേഴുകാരിയായി അഭിനയിക്കുന്നത്‌ ട്രഫിക്‌ ഫെയിം നമിതയുമാണ്‌. ചിത്രത്തില്‍ യുവനടന്‍ നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്നു.

കിളവനും കുമാരിയും എന്ന കേള്‍ക്കുമ്പോള്‍തന്നെ സിനിമാപ്രേമികള്‍ക്ക്‌ ആദ്യം ഓര്‍മ്മവരിക ദക്ഷിണകൊറിയന്‍ സംവിധായകനും ലോകസിനിമയിലെ സൂപ്പര്‍സ്‌റ്റാറുമായ കിം കി ഡൂക്കിന്റ `ദ ബോ' എന്ന ചിത്രമായിരിക്കും. തനിക്ക്‌ കിട്ടുന്ന കുമാരിയെ കിളവന്‍ ബോട്ടില്‍ സംരക്ഷിക്കുന്നു. അവളെ ആരെയും കാണാന്‍ അനുവദിക്കാതെ ജീവനേക്കാള്‍ സ്‌നേഹിക്കുകയും ചെയ്യുന്നു. ബോട്ടിലെത്തുന്ന യുവാക്കളെയും പെണ്‍കുട്ടിയെ നോക്കുന്നവരെയും ഇയാള്‍ അമ്പെയ്‌ത്‌ ഓടിക്കുന്നു. ബോട്ടില്‍ കുമാരിയെ തേടി എത്തുന്ന കാമുകനെ വിരട്ടി ഓടിക്കാനും കിളവന്‍ ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയ്‌ക്ക്‌ ` ദ ബോ' എന്ന സിനിമയുമായി ബന്ധമില്ലാതിരിക്കട്ടേ എന്ന്‌ മലയാളികള്‍ക്ക്‌ പ്രതീക്ഷിക്കാം.
ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹ വീട്‌ എന്നീ ചിത്രങ്ങള്‍ ഹിറ്റുകളായിരുന്നുവെങ്കിലും അച്ചുവിന്റെ അമ്മയ്‌ക്ക്‌ ശേഷം നല്ലൊരു പടം സത്യന്‍ അന്തിക്കാടില്‍നിന്ന്‌ കിട്ടിയിട്ടില്ലെന്നാണ്‌ മോളിവുഡിലെ പരാതി. `ഒരു കാര്യം പറയാനുണ്ട്‌' പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുമെന്ന്‌ കരുതുന്നു. ട്രാഫിക്‌, ചാപ്പാക്കുരിശ്‌, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, ബ്യൂട്ടിഫുള്‍, ഈ അടുത്ത കാലത്ത്‌, 22 ഫീമെയില്‍ കോട്ടയം ഡയമണ്ട്‌ നെക്ലസ്‌ എന്നീ പുതുയുഗ സിനിമകള്‍ വാഴുന്ന മോളിവുഡില്‍ സത്യന്‍അന്തിക്കാട്‌ പരീക്ഷണം വെല്ലുവിളിയാണ്‌.
ചിത്രത്തില്‍ കെ.പി.എ.സി. ലളിത, മാമൂക്കോയ, ഇന്നസെന്റ്‌, മുകേഷ്‌ അഭിനയിക്കുന്നുണ്ട്‌. ആന്റോ പി. ജോസഫും ബെന്നി നായരമ്പലവുമാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. 

Sunday, April 22, 2012

METRO CINEMA-VIDYA BALAN


പാലക്കാടന്‍ സുന്ദരിയുടെ ഭാവിയില്‍
നടുങ്ങിയത്‌ കരീനയും കത്രീനയും


മലയാളിയായ വിദ്യാബാലന്‍ ബോളിവുഡിനെ വിസ്‌മയിപ്പിക്കുന്നു. `ഡേര്‍ട്ടിപിക്‌ച്ചര്‍' എന്ന ഒറ്റ ചിത്രം കൊണ്ട്‌ ഇന്ത്യന്‍ സിനിമയുടെ ഹരമായിമാറിയ വിദ്യ ഇന്ന്‌ കരീന കപൂറിനും കത്രീനകൈഫിനും ഐശ്വര്യ റായിക്കും ഭീഷണിയായിരിക്കുകയാണ്‌. നീലച്ചിത്രങ്ങളിലെ രാജകുമാരി സില്‍ക്ക്‌ സ്‌മിതയായി സ്‌ക്രീനില്‍ ജീവിച്ച വിദ്യ രാജ്യത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ്‌. സൗന്ദര്യം കൊണ്ടും താരപകിട്ടുകൊണ്ടും ബോളിവുഡ്‌ താരറാണികളെ ഞെട്ടിച്ചാണ്‌ ഈ പാലക്കാടന്‍ സുന്ദരി ദേശീയ പുരസ്‌കാരം കരസ്‌ഥമാക്കിയത്‌. സില്‍ക്ക്‌ സ്‌മിതയുടെ വേഷം അഭിനയിക്കാന്‍ സംവിധായകന്‍ കരീന കപൂറിനെയു,ം കത്രീനകൈഫിനെയും ഐശ്വര്യ റായിയെയും ക്ഷണിച്ചെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. സില്‍ക്ക്‌ സ്‌മിതയെപോലുള്ള ഒരു നടിയുടെ ജീവിതം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു മോശം അഭിപ്രായം ഉണ്ടാകുമോയെന്നായിരുന്നു കരീനയുടെയും കത്രീനയുടെയും ഉള്ളിരിപ്പ്‌. എന്നാല്‍ ചിത്രം വിദ്യയെ പ്രശസ്‌തിയിലേര്‍ക്ക്‌ ഉയര്‍ത്തുകയും ദേശീയപുരസ്‌കാരവും നേടികൊടുക്കുകയും ചെയ്‌തപ്പോള്‍ ശരിക്കും ഞെട്ടിയത്‌ കത്രീനയും കരീനയും ആയിരുന്നു.
ത്രീ ഇഡിയറ്റ്‌സ്‌, ബോര്‍ഡിഗാര്‍ഡ്‌, എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായ കരീനയ്‌ക്ക്‌ വിദ്യയുടെ ഉയര്‍ച്ച അത്ര പിടിക്കുന്നില്ലയെന്നാണ്‌ സംസാരം. ഐശ്വര്യറായിയെ പിന്നിലാക്കി ബോളിവുഡിലെ താരറാണിപഥം സ്വന്തമാക്കിയ കരീനയോട്‌ മല്‍സരിക്കാന്‍ കത്രീനയായിരുന്നു മുന്നിട്ടുനിന്നിരുന്നത്‌. കരീനയും കത്രീനയും `സെക്‌സ്‌ അപ്പീല്‍' ഉള്ള നടികളെന്ന്‌ മാധ്യമങ്ങള്‍ എഴുതിയതോടെ നടിമാരുടെ പൊങ്ങച്ചവും കൂടി. എന്നാല്‍ ബോളിവുഡിലെ താരറാണി പഥം ഇന്ന്‌ ഈ പാലക്കാടന്‍ സുന്ദരി വിദ്യാബാലന്റെ കൈകളിലാണ്‌. 

sinemawood-FAHAD FAZIL

ചുംബിക്കാന്‍ മിടുക്കനാണ്‌ ഞാന്‍ -ഫഹദ്‌

ചുംബിക്കാന്‍ താന്‍ മിടുക്കനാണെന്നും അതുകൊണ്ട്‌ ചാപ്പാകുരിശിലെ ചുംബനസീന്‍ ഒറ്റ ടേക്കില്‍ ഓകെയായെന്നും ഫഹദ്‌ ഫാസില്‍.
ചാപ്പാകുരിശിന്റെ വിജയം ഫഹദ്‌ ഫാസിലിന്‌ നല്‍കിയത്‌ കൈനിറയെ ചിത്രങ്ങള്‍. ആഷിക്‌ അബുവിന്റെ 22 ഫീമെയില്‍ ഇതിനോടകം മാധ്യമപ്രശംസയും പ്രേക്ഷക അംഗീകാരവും നേടി.
ലാല്‍ ജോസിന്റെ ഡയമണ്ട്‌ നക്‌ലസ്‌, ലിജിന്‍ ജോസിന്റെ ഫ്രൈഡെ എന്നീ ചിത്രങ്ങളിലാണ്‌ ഫഹദ്‌ ഫാസില്‍ നായകനായി എത്തുന്നത്‌. പിതാവ്‌ ഫാസിലിന്റെ കൈയെത്തും ദൂരത്ത്‌ എന്ന ചിത്രത്തിലൂടെയാണ്‌ ഫഹദ്‌ സിനിമയിലെത്തിയത്‌. ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ പയ്യനെ ഫാസില്‍ ഓസ്‌ട്രേലിയയിലേക്ക്‌ അയച്ചു. എന്നാല്‍ കോക്ക്‌ടെയ്‌ല്‍, ചാപ്പാകുരുശ്‌ എന്നീ ചിത്രങ്ങളിലൂടെ രണ്ടാം വരവ്‌ നടത്തിയ ഫഹദ്‌ അഭിനയമികവ്‌ കൊണ്ട്‌ ശ്രദ്ധേയനായി. ചാപ്പാകുരിശിലെ അഭിനയത്തോടെ ഫഹദ്‌ ഫാസിലിന്റെ പിന്നാലെ നിറയെ സംവിധായകരാണ്‌.
ഡയമണ്ട്‌ നക്‌ലസ്‌ ഫഹദിന്‌ ഏറെ പ്രതീക്ഷകള്‍ നല്‍കുമെന്ന്‌ കരുതുന്നു. സ്‌പാനീഷ്‌ മസാലയുടെ പരാജയം ലാല്‍ ജോസിനെ നിരാശനാക്കിയിരുന്നു. ഫഹദിനെ വച്ച്‌ ഒരു പരീക്ഷണമാണ്‌ ഡയമണ്ട്‌ നക്‌ലസ്‌ ലൂടെ ലാല്‍ജോസ്‌ തീരുമാനിക്കുന്നത്‌. സംവൃതാസുനിലാണ്‌ നായിക. ഫഹദിന്റെ നായികയായി ഇതില്‍ പുതുമുഖമാണ്‌. അപൂര്‍വരാഗത്തിന്‌ശേഷം നജീംകോയ തിരക്കഥ എഴുതുന്ന ചിത്രമാണിത്‌. ഒരു ഓട്ടോകാരന്റെ വേഷമാണ്‌ ഫഹദിന്‌. വിവിധസ്‌ഥലങ്ങളില്‍നിന്ന്‌ വിവിധ ആവശ്യങ്ങള്‍ക്കായി ആലപ്പുഴ നഗരത്തിലെത്തുന്ന കുറേ മനുഷ്യരുടെ ജീവിതത്തിലെ ഒരു ദിവസത്തെ കഥയാണ്‌ ഫ്രൈഡെയില്‍ പറയുന്നത്‌. 

Saturday, April 21, 2012

METRO CINEMA-PARVATHI NAIR

പാര്‍വതിക്ക്‌ ഇനി സിനിമ പിടിക്കണം


നോട്ട്‌ബുക്ക്‌ ഫെയിം പാര്‍വതിമേനോന്‍ ഇനി സംവിധാന മേഖലയിലേക്ക്‌ തിരിയുന്നു. പാര്‍വതിയെ അറിയില്ലേ. റോഷന്‍ ആഡ്രൂസിന്റെ നോട്ട്‌ ബുക്കില്‍ റോമയോടൊപ്പം അഭിനയിച്ച റോമയേക്കാള്‍ സുന്ദരിയായ പെണകുട്ടി. മോഹന്‍ലാലിനൊപ്പം ഫ്‌ളാഷില്‍ നായികയായി അഭിനയിച്ചിട്ടും പാര്‍വതിയുടെ രാശി തെളിഞ്ഞില്ല. പിന്നീട്‌ ഔട്ട്‌ ഓഫ്‌ സിലബസ്‌, വിനോദയാത്ര, സിറ്റി ഓഫ്‌ ഗേഡ്‌ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്നിട്ടും പാര്‍വതിയെ ഭാഗ്യം തുണച്ചില്ല.
അസിന്‍, നയന്‍താര, മീരാജാസ്‌മിന്‍, പ്രിയാമണി, ഭാവന എന്നിവരെപേലെ പാര്‍വതി തമിഴിലേക്കും കന്നടയിലേക്കും ചാടി. ഇവരെപോലെ തനിക്കും തമിഴിലും കന്നടയിലും വിലസാനാകുമെന്ന്‌ പ്രതീക്ഷിച്ച പാര്‍വതിക്ക്‌ അടിതെറ്റി. സത്യന്‍ അന്തിക്കാടിന്റെ ജയകാന്തന്‍ വകയിലൂടെ മോളിവുഡിലെത്തിയ അസിനെ തേടി പിന്നീട്‌ അവസരങ്ങള്‍ എത്തിയില്ല..
എന്നാല്‍ പിന്നീട്‌ തമിഴില്‍ ചേക്കേറിയ അസിന്‍ ദക്ഷിണേന്ത്യയിലെ വിലപ്പിടിപ്പുള്ള നായികയാവുകയായിരുന്നു. പൂ എന്ന തമിഴ്‌ ചിത്രത്തിലും മിലാന, പ്രിഥ്‌വി എന്നീ കന്നട ചിത്രങ്ങളിലും പാര്‍വതി നായികയായിട്ടുണ്ട്‌.
കോളിവുഡിനും ടോളിവുഡിനും പാര്‍വതിയെ കൈവിട്ടു. ഇതേത്തുടര്‍ന്നാണ്‌ പുള്ളിക്കാരത്തി സംവിധാന മേഖലയിലേക്ക്‌ തിരിയുന്നത്‌. സിനിമയുടെ എതെങ്കിലും മേഖലയില്‍ തിളങ്ങണമെന്നാണ്‌ പാര്‍വതിയുടെ താത്‌പര്യം. ഗീതുമോഹന്‍ദാസ്‌, അംബിക തുടങ്ങിയ നായികമാര്‍ സംവിധാന രംഗത്തേയ്‌ക്ക്‌ തിരിഞ്ഞതോടെയാണ്‌ പാര്‍വതിക്കും സംവിധാനം തലയ്‌ക്ക്‌ പിടിച്ചത്‌. അഭിനയം പോലെയല്ല സംവിധാനം അത്യവശത്തിന്‌ വിവരം വേണമെന്നും മനസിലാക്കിയ പാര്‍വതി ഇപ്പോള്‍ ഒരു ഫിലിം ഇസ്‌റ്റിറ്റിയൂട്ടില്‍ ചേരാനിരിക്കുകയാണ്‌. പാര്‍വതിക്ക്‌ ഒപ്പവും ശേഷവും വന്ന
നിത്യമേനോന്‍, മൈഥിലി, അര്‍ച്ചനകവി, റോമ, ഭാമ, റീമ എന്നിവര്‍ മോളിവുഡില്‍ വിലസുമ്പോള്‍ ഈ സുന്ദരിക്ക്‌ കുറച്ചൊന്നുമല്ല ദുഖം. എന്നാല്‍ ബുദ്ധിയും വൈഭവവും സിനിമയെക്കുറിച്ച്‌ തനിക്കുണ്ടെന്ന്‌ തെളിയിക്കാനാണ്‌ പാര്‍വതിയുടെ തീരുമാനം. 

METRO CINEMA-SAMEERA REDDY

മദ്യരാജാവിന്റെ കൂടെയുള്ള പടം
`സമീറ റെഢിക്ക്‌' ഇമേജ്‌ കൂടി


പാല്‍പുഞ്ചിരികൊണ്ട്‌ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്ന മാദകതിടമ്പാണ്‌ സമീററെഡി. മോഡലിംഗ്‌ രംഗത്ത്‌നിന്ന്‌ സിനിമയിലെത്തിയ ഈ നടി ഒരു പുലിവാല്‍ പിടിച്ചു. ഈ പുലിവാല്‌ സിനിമരംഗത്തും മാധ്യമരംഗത്തും നടിയെ കൂടുതല്‍ പ്രശസ്‌തയാക്കിയെങ്കിലും വീട്ടുകാര്‍ ചോദ്യം ചെയ്‌തപ്പോള്‍ നടി കുടുങ്ങി.
മദ്യരാജാവ്‌ വിജയ്‌ മല്ല്യയുടെ ഒപ്പം നില്‍ക്കുന്ന ചിത്രം ഒരു മാധ്യമം പുറത്ത്‌ വിട്ടതാണ്‌ വിവാദങ്ങളുടെ വെടിമരുന്നിന്‌ തീ കുളുത്തിയത്‌. വിജയ്‌ മല്ല്യയുമായി പരസ്യമായി ചുംബിക്കുന്നതും തോളോട്‌ തോള്‍ ചേര്‍ന്ന്‌ നില്‍ക്കുന്നതും സൈബര്‍ മാധ്യമങ്ങള്‍ ലോകത്തിന്‌ വിളമ്പിയപ്പോള്‍ കഥമാറി. മദ്യരാജാവ്‌ കൈയ്യില്‍ ഒരു ക്‌ളാസ്സ്‌ മദ്യം പിടിച്ചായിരുന്നു സമീറയെ ചേര്‍ത്ത്‌ പിടിച്ചത്‌. തന്നെക്കുറിച്ചുള്ള ഒരു വ്യാജവാര്‍ത്ത കേരളത്തിലെ ഒരു മാധ്യമം പുറത്തുവിട്ടുവത്രേ. ഈ മാധ്യമത്തിനെതിരേ നിയമനടപടിക്ക്‌ പോകുകയാണ്‌ സമീറയെന്ന്‌ അറിയുന്നു.
ഈ പടം വ്യാജമാണെന്നും വിജയ്‌ മല്ല്യയുമായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സമീറ തറപ്പിച്ചു പറയുന്നു. ഇതനെതിരേ പ്രകോപിതയായിരിക്കുകയാണ്‌ ഈ സുന്ദരി. വിജയ്‌ മല്ല്യ തന്റെ അങ്കിള്‍ ആണെന്നും വിജയ്‌ മല്ല്യയുമായുള്ള വ്യാജ വാര്‍ത്ത വീട്ടുകാരെ വിഷമിപ്പിച്ചുവെന്നാണ്‌ നടി പറയുന്നത്‌. എന്തായാലും അച്ചടി -സൈബര്‍ മാധ്യമങ്ങള്‍ ഇത്‌ ആഘോഷിക്കുകയാണ്‌.
`മേനെ നില്‍ തുച്‌കോ ദിയാ' ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഈ മാദകറാണിക്ക്‌ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്‌. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം, `ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ അഭിനയിച്ചു. മുസാഫിര്‍, റേസ്‌, നടുനിശൈനായ്‌കള്‍, ഡോണ്‍ 2എന്നീ ചിത്രങ്ങളിലും സമീറ ഈ അടുത്തകാലത്ത്‌ അഭിനയിച്ചു. മാധവനും ആര്യയും നായകനാകുന്ന ചിത്രത്തില്‍ അമലാപോളൊടൊപ്പം മറ്റൊരു നായി സമീറ റെഡിയാണ്‌. നാഗേഷിന്റെ പുതിയ ചിത്രത്തില്‍ ഉത്തരേന്ത്യന്‍ ഗ്രാമീണപെണ്‍കുട്ടിയുടെ വേഷത്തിലാണ്‌ അഭിനയിക്കുന്നത്‌. വിജയ്‌മല്ല്യയുമായുള്ള വിവാദം കൊഴുക്കുംതോറും നടിയുടെ ഇമേജ്‌ വര്‍ധിക്കുയാണെന്ന്‌ മാധ്യമങ്ങള്‍ പറയുന്നു. 

METRO CINEMA-LAL WITH SANTHOSH PANDIT

സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയില്‍
സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാല്‍ നായകന്‍


സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയില്‍ സൂപ്പര്‍സ്‌റ്റാര്‍ മോഹന്‍ലാല്‍ നായകനായാലോ ? എന്താ സന്തോഷ്‌ പണ്ഡിറ്റിന്‌ മോഹന്‍ലാലിനെവച്ച്‌ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലേ. മോഹന്‍ലാലിന്റെ ആരാധകര്‍ ഞെട്ടണ്ട. ഇത്‌ സന്തോഷ്‌ പണ്ഡിറ്റിന്റെ ആഗ്രഹമാണ്‌ മോഹനലാലിനെവച്ച്‌ ഒരു സിനിമ എടുക്കുക എന്നത്‌. മോഹന്‍ലാല്‍ ഡേറ്റ്‌ കൊടുത്താല്‍ ലാലിനെ നായകനാക്കി താന്‍ ഉഗ്രന്‍ സിനിമ ചെയ്യുമെന്നാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്‌. ഒരു മലയാളം വാരികയിലൂടെയാണ്‌ പുള്ളിക്കാരന്‍ ഈ ആഗ്രഹം പൊതുജനത്തിനെ അറിയിച്ചത്‌. എന്നാല്‍ മോഹന്‍ലാല്‍ ഡേറ്റു കൊടുത്താലും ആരാധകര്‍ സമ്മതിക്കുമോയെന്നാണ്‌ സംശയം. എന്തൊക്കെയായലും `കൃഷ്‌ണനും രാധയും' എന്ന ഒറ്റ സിനിമകൊണ്ട്‌ മോളിവുഡില്‍ ശ്രദ്ധേയനായ പണ്ഡിറ്റ്‌ രണ്ടാമത്തെ ചിത്രമായ `ജിത്തുഭായ്‌ എന്ന തേജാ ഭായ്‌' എന്ന ചിത്രത്തിന്റെ തിരക്കിലാണ്‌. ചിത്രത്തില്‍ എട്ട്‌ നായികമാരും എട്ട്‌ പാട്ടുമുണ്ട്‌.

Wednesday, April 18, 2012

dhaneshkrishna




Wednesday, February 15, 2012

poetic words from MY HEART to MY best friend


Tuesday, January 31, 2012

PRESENT TENSE TO VIBGYOR





Saturday, January 28, 2012

PRESENT TENSE to VIBGYOR


Sunday, January 15, 2012

PRESENT TENSE BY DHANESHKRISHNA




`പ്രസന്റ്‌ ടെന്‍സ്‌' വിബ്‌ജിയോറിലേക്ക്‌


ഷിജാജോസഫ്‌

ഇന്ത്യയെ കാര്‍ന്നത്തിന്നുന്ന ഒരു ഭീഷണിയാണ്‌ തീവ്രവാദവും മാവോയിസവും. ഭരണാധികാരികള്‍ പലപ്പോഴും തീവ്രവാദികള്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്‌. രാജ്യത്തെ നടുക്കിയ പലദുരന്തങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഇവരെ നിയന്ത്രിക്കാന്‍ ഇനിയും സര്‍ക്കാരിനായിട്ടില്ല. മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ നിരവധി നിരപരാധികള്‍ ഇന്ന്‌ ശിക്ഷ അനുഭവിക്കുന്നുണ്ട്‌.

മാവോയ്‌സ്‌റ്റ്‌ ബന്ധം ആരോപിക്കപ്പെട്ട്‌ പോലീസ്‌ തിരയുന്ന യുവതിയുടെയും സാമ്പത്തിക ബുന്ധിമുട്ടുമൂലം കോടിശ്വരിയായ വൃദ്ധയെ നോക്കുന്ന ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന യുവാവിന്റെയും ജീവിതങ്ങള്‍ പരിശോധിക്കുകയാണ്‌ മാധ്യമപ്രവര്‍ത്തകനായ ധനേഷ്‌കൃഷ്‌ണ സംവിധാനം ചെയ്‌ത `പ്രസന്റ്‌ ടെന്‍സ്‌' എന്ന ഹ്രസ്വ ചിത്രം. ഫെബ്രുവരി 22മുതല്‍ 26വരെ തൃശൂര്‍ സംഗീതനാടക അക്കാദമിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഹ്രസ്വചലചിത്രമേള വിബ്‌ജിയോറിലേക്ക്‌ `പ്രസന്റ്‌ ടെന്‍സ്‌' തെരഞ്ഞെടുത്തിട്ടുണ്ട്‌.

കൊച്ചിയില്‍ അടുത്തകാലത്താണ്‌ യുവതി യുവാവുമായി ഫോണിലൂടെ പരിചയപ്പെടുന്നത്‌. ഇരുവരുടെയും അടസ്‌ഥാന ആവശ്യം രതിയാണെന്ന്‌ ഇരുവരും തിരിച്ചറിയുന്നു. യുവതി ഒളിവില്‍ താമസിക്കുന്ന കൊച്ചിയിലെ കുടുസുമുറിയില്‍ ഇരുവരും രതി പങ്കിടാനാനൊത്തുചേരുന്നു. എന്നാല്‍ ഇവരുടെ കൂടിക്കാഴ്‌ചയും സംഭാഷണങ്ങളും ചിത്രത്തിന്റെ ഗതിമാറ്റുന്നു. ഇരുവരുടെയും നാടിന്റെയും പ്രശ്‌നങ്ങള്‍ സംസാരിച്ച്‌ നിശ്‌ചയിച്ച സമയം കടന്നുപോകുന്നു. രതിയിലേര്‍പ്പെടാന്‍ ഇരുവരും മറന്നുപോകുന്നു. നിശ്‌ചയിച്ച സമയത്തിനുള്ളില്‍ പ്രണയത്തെക്കുറിച്ചും പ്രണയതകര്‍ച്ചയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ഗ്രാമങ്ങളെക്കുറിച്ചും ഇവര്‍ സംസാരിക്കുന്നുണ്ട്‌. ഒറീസാപയ്യന്റെ അപകടമരണവും ജെസിമോളുടെ മരണവും മിനിമോളുടെ തിരോധാനവും റിംഗ്‌ടോണിലൂടെ സന്തോഷ്‌ പണ്ഡിറ്റിന്റെ പാട്ടുമായി ചിത്രം കേരളത്തിന്റെ പരിഛേദമായിമാറുന്നു.
തീവ്രവാദത്തിന്‌ പുറമേ തൊഴിലില്ലായ്‌മ, അനാഥത്വം, നഗരവത്‌കരണം, സ്‌നേഹരാഹിത്യം, എന്നു വേണ്ട അടുത്തകാത്ത്‌ കേരളമനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ്‌വരെ ചിത്രം ചര്‍ച്ചചെയ്യുന്നു. യുവതിയുടെയും യുവാവിന്റെയും ജീവിതങ്ങള്‍ പറയുന്നതിലൂടെ കേരളത്തിന്റെ വര്‍ത്തമാനകാലം പറയുകയാണ്‌ പ്രസന്റ്‌ ടെന്‍സ്‌.

മുംബൈ മലയാളി ജ്യോതീഷ്‌ മഠത്തില്‍ നിര്‍മ്മിച്ച പ്രസന്റ്‌ ടെന്‍സില്‍ നാടകപ്രവര്‍ത്തകന്‍ സുമിത്തും സാമൂഹികപ്രവര്‍ത്തക തസ്‌നി ബാനുമാണ്‌ അഭിനയിച്ചിരിക്കുന്നത്‌. റിജോദേവസിയാണ്‌ ക്യാമറ, സജീഷാണ്‌ ചിത്രസംയോജനം. തൃശൂര്‍ നവചിത്രഫിലിംസൊസൈറ്റിയുടെ സഹകരണത്തോടെ ജനുവരി ഒന്നിന്‌ രാവിലെ 9.30ന്‌ തൃശൂര്‍ ശ്രീ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 'പ്രസന്റ്‌ ടെന്‍സ്‌' 2012 ലെ ആദ്യസിനിമ എന്ന സവിശേഷതയും നേടി.

Tuesday, January 10, 2012

PRESENT TENSE to VIBGYOR FILM FEST


Tuesday, January 3, 2012

story about PRESENT TENSE