Monday, December 17, 2012

DHANESHKRISHNA WITH APPU from IFFK 2012 sinemawood


Wednesday, November 28, 2012

Lohithadas film fest from SINEMAWOOD


മോളിവുഡിന്റെ പ്രതീക്ഷയായി
ഹ്രസ്വസിനിമയിലെ ന്യൂവേവ്‌


ട്രാഫിക്‌, ചാപ്പാക്കുരുശ്‌ എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിന്റെ മേല്‍ക്കൂര അഴിച്ചുപണിഞ്ഞതുപോലെ ഹ്രസ്വസിനിമയിലും അഴിച്ചുപ്പണി. ഹ്രസ്വസിനിമയിലും നവതരംഗം കടന്നുവന്നതായി കൊച്ചിയില്‍ നടന്ന പ്രഥമലോഹിതദാസ്‌ ഹ്രസ്വചലച്ചിത്രമേള സൂചിപ്പിക്കുന്നു.
നൈഫ്‌ ഇന്‍ ദ ബാര്‍ , മാ ലോ, പ്രസന്റ്‌ ടെന്‍സ്‌ , ടീ , കറന്റ്‌, ലേഡീസ്‌ ഫസ്‌റ്റ്‌, ഫാഷന്‍ സ്‌ട്രീറ്റ്‌ , മഴവില്‍ കാഴ്‌ചകള്‍, ഫോളന്‍ ലീഫ്‌, ഓണ്‍ ദ വീല്‍, ഹോം, എ മൈ മമ്മാസ്‌ മില്‍ക്ക്‌ എന്നീ ചിത്രങ്ങള്‍ ഹ്രസ്വച്ചിത്രമേളയിലെ നവരംഗത്തെ സൂചിപ്പിച്ചു.
പ്രണയം, രതി, രതിരാഹിത്യം, മരണം, വിരഹം, മാവോയിസം, തൊഴിലില്ലായ്‌മ, ബാലവേല, ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ ഹ്രസ്വചിത്രങ്ങള്‍ തുറന്നുകാട്ടി. സമൂഹത്തിന്റെ നേര്‍ക്കാഴ്‌ച്ചയായിരുന്നു ഏറെയും ഹ്രസ്വചിത്രങ്ങള്‍.

മികച്ച ചിത്രം ഉള്‍പ്പെടെ പ്രധാന പുരസ്‌കാരങ്ങളെല്ലാം തമിഴ്‌ സിനിമകള്‍ നേടിയപ്പോള്‍ മലയാളത്തില്‍നിന്ന്‌ കുര്യാക്കോസ്‌ കുടശേരിയുടെ മാലോയ്‌ക്കാണ്‌ തിരക്കഥയ്‌ക്കും ചിത്രസംയോജനത്തിനുമുള്ള പുരസ്‌കാരം ലഭിച്ചത്‌. നടന്‍ സലിം കുമാര്‍ സംവിധാനം ചെയ്‌ത പരേതന്റെ പരിഭവങ്ങള്‍ക്ക്‌ ഛായാഗ്രഹത്തിനും , രജേഷ്‌ കാട്ടാകടയുടെ `പെണ്‍കുട്ടിക്ക്‌' നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ഗുഹന്‍ സെന്നിയപ്പന്റെ `അകം' എന്ന ഏഴ്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള തമിഴ്‌ ചിത്രമാണ്‌ മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്‌. `ആസൈ കാലത്തെ ഓടൈ വിട്ടോ' യുടെ സംവിധായകന്‍ പ്രവീണ്‍കുമാര്‍ മികച്ച സംവിധായകനായി. ജയലാല്‍ (ലാസ്‌റ്റ്‌ ബ്ലൂ ഡ്രോപ്പ്‌സ്‌) മികച്ചനടനായും മീരാനായരെ(പെണ്‍കുട്ടി) മികച്ച നടിയായും തെരഞ്ഞെടുത്തു.
നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച്‌ മാധ്യമ-നിരൂപക പ്രശംസ നേടിയ നെദൂന നെവിലിന്റെ `മീല്‍സ്‌ റെഡി' മേളയിലെ ഏറെയും പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭവമായി.
വിശപ്പിന്റെ തീവ്രത ഏറെ ജീവിതഗന്ധിയായാണ്‌ മീല്‍സ്‌ റെഡി ചിത്രീകരിച്ചത്‌. അഖില്‍രാജിന്റെ ഋതുഭേദങ്ങള്‍ പെണ്‍കുട്ടികളുടെ കൗമാര വിഷയം പറഞ്ഞു. പെണ്‍കുട്ടികള്‍ നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍തന്നെയാണ്‌ ചിത്രങ്ങള്‍ അനാവരണം ചെയ്‌തത്‌. തട്ടിന്‍പ്പുറത്തപ്പന്റെ സംവിധായകന്‍ സുദേവന്റെ `രണ്ട്‌' എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഹ്രസ്വസിനിമ ഇത്ര ലളിതമായി ചിത്രീകരിക്കാമെന്ന്‌ സുദേവന്‍ തെളിയിച്ചു.
പൂര്‍ണമായും സിനിമാറ്റിക്ക്‌-ഡ്യൂക്യുമെന്ററി വ്യവസ്‌ഥയില്‍ നിര്‍മ്മിച്ച ധനേഷ്‌കൃഷ്‌ണയുടെ `കറന്റ്‌' എല്ലാതരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തി. ആദ്യമായി നീലച്ചിത്രത്തില്‍ അഭിനയിക്കാനെത്തുന്ന പതിനേഴുകാരിയുടെ കഥ പറഞ്ഞ കറന്റ്‌ ഇന്ത്യയുടെ നേര്‍ക്കാഴച്ചയായിരുന്നു.
സ്‌ത്രീസാനിധ്യം കാണിച്ച്‌ നരവധി ചസ്‌ത്രീകള്‍ ഹ്രസ്വച്ചിത്രവുമായി മേളയിലെത്തി.
പ്രീതി പണിക്കരുടെ അനാവൃതയായ കപാലിക, ലക്ഷ്‌മി കെ. ഗോപിനാഥിന്റെ ദ ഹന്റ്‌, ശ്രീദേവിയുടെ ലൗ ഫോറസ്‌റ്റ്‌, നെദൂനയുടെ മീല്‍സ്‌ റെഡി തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ മേളയിലെ സ്‌ത്രീസാനിധ്യമായിരുന്നു.
സലിംകുമാര്‍ സംവിധാനം ചെയ്‌ത `പരേതന്റെ പരിഭവങ്ങള്‍' സ്‌ഥിരം ഫോര്‍മുലകളുടെ സമാന്തര പാതകളെ പിന്‍തുടര്‍ന്നു. ബാല-കൗമാര ചൂഷണവും പീഡനവും ചില സിനിമകള്‍ തുറന്നുകാട്ടി. ലോഹിതദാസ്‌ ഹ്രസ്വചലച്ചിത്രമേള സൂചിപ്പിച്ചത്‌ മോളിവുഡിലേക്ക്‌ കടന്നുവരുന്ന നിരവധി പ്രതിഭകളുടെ തയാറെടുപ്പുകളും മുന്നൊരുക്കങ്ങളുമാണ്‌. പുതിയ ചിന്തകളും വൈവിധ്യവിഷങ്ങളും സംവിധായകര്‍ ഇതിവൃത്തങ്ങളാക്കിപ്പോള്‍ ഹ്രസ്വമേള പ്രേക്ഷകരുടെ കണ്ണുകള്‍ക്ക്‌ രുചിയുള്ള ദൃശ്യവിഭവമായിരുന്നു. 

DHANESHKRISHNA filmmaker from sinemawood


VADGA from sinemawood


സൗദിഅറേബ്യയിലും സിനിമയുടെ
പെണ്‍ഫ്രെയ്‌മുകള്‍ തെളിയുന്നു


സിനിമാഭിനയവും സിനിമാനിര്‍മ്മാണവും ഇന്നും ജീവിതത്തിതില്‍നിന്ന്‌ അകറ്റി നിര്‍ത്തിയ സൗദി ജനതയ്‌ക്ക്‌ ഒരു മനോഹരമായ സിനിമ. `വജ്‌ദ' എന്ന ഫീച്ചര്‍സിനിമ കഴിഞ്ഞ വെനീസ്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയപ്പോള്‍ പ്രേക്ഷകര്‍ ഒന്നു ഞെട്ടി. കാരണം ചിത്രം സംവിധാനം ചെയ്‌തത്‌ ഹൈഫ അല്‍ മണ്‍സൂര്‍ എന്ന സൗദി അറേബ്യന്‍യുവതിയാണ്‌. മേളയില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള അന്താരാഷ്‌ട്ര പുരസ്‌കാരം നേടിയതോടെ ഹൈഫ സൗദി അറേബ്യയില്‍നിന്നുള്ള പ്രഥമ വനിതാസംവിധായികയായി മാറുകയായിരുന്നു.
`വജ്‌ദ' എന്ന പതിനൊന്നുകാരിക്ക്‌ ഒരു സൈക്കിള്‍ സ്വന്തമാക്കാനുള്ള മോഹവും തുടര്‍ന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളുമാണ്‌ ചിത്രത്തിലൂടെ ഹൈഫ പറയുന്നത്‌. സൈക്കിള്‍ സവാരി പെണ്‍കുട്ടികള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ റിയാദ്‌ പ്രവിശ്യയിലാണ്‌ ഏറെ വെല്ലുവിളിയോടെ `വജ്‌ദ' ചിത്രീകരിച്ചത്‌. സൗദി രാജകുമാരന്‍ അല്‍ വലീദ്‌ ബിന്‍ തലാലിന്റെ റൊട്ടാന സ്‌റ്റുഡിയോയുടെ സഹായത്താല്‍ സൗദി-ജര്‍മ്മന്‍ സംരംഭമാണ്‌ ചിത്രം നിര്‍മ്മിച്ച്‌ പുറത്തിറക്കിയത്‌. അറേബ്യന്‍ പെണ്‍കുട്ടികളുടെ സ്വപ്‌നവും ഉള്ളടക്കവുമാണ്‌ വജ്‌ദയിലൂടെ ഹൈഫ പറയുന്നത്‌.
ഫ്രാന്‍സ്‌ ഉള്‍പ്പെടെ പതിനേഴ്‌ അന്താരാഷ്‌ട്ര മേളകളിലേക്കാണ്‌ വജ്‌ദയ്‌ക്ക്‌ ക്ഷണം കിട്ടിയിരിക്കുന്നത്‌. സ്വന്തം ജീവിതത്തില്‍നിന്നും ഏറെ സംഭവങ്ങള്‍ ചിത്രത്തില്‍ ഹൈഫ പകര്‍ത്തിയിട്ടുണ്ട്‌.
കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ വിദ്യാഭ്യാസം നേടിയ ഹൈഫയ്‌ക്ക്‌ ചെറുപ്പത്തില്‍ ഡി.വി.ഡി.യിലൂടെ സിനിമകള്‍ കാണുവാന്‍ പിതാവ്‌ അനുവാദം നല്‍കിയിരുന്നു. പഠനത്തിനുശേഷം എണ്ണകമ്പനിയില്‍ 30 വയസുവരെ ജോലി ചെയ്‌ത ഹൈഫ പിന്നീടുള്ള വര്‍ഷങ്ങള്‍ സിനിമ കണ്ടു പടിക്കുകയായിരുന്നു. യു.എ.ഇ. യില്‍ അംഗീകാരം ലഭിച്ച `ദ ഓണ്‍ലി വേ ഔട്ട്‌' ഉള്‍പ്പെടെ മൂന്നു ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ്‌ ഹൈഫ അല്‍ മണ്‍സൂര്‍ പ്രഥമ ഫീച്ചര്‍ സിനിമ `വജ്‌ദ'യുടെ സാങ്കേതികമായ വിവരം നേടിയത്‌.
സൗദി അറേബ്യയില്‍ സിനിമയ്‌ക്ക്‌ ഇന്നും വിലക്കാണ്‌. എന്നാല്‍ വജ്‌ദ എന്ന ഫീച്ചര്‍ സിനിമയിലൂടെ സിനിമ അറേബ്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാക്കിയിരിക്കുകയാണ്‌ ഹൈഫ അല്‍ മണ്‍സൂര്‍ എന്ന യുവതി.

Bangal film from SINEMAWOOD

വിവാദ സി.പി.എം. വിരുദ്ധ ചിത്രം
അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍



ബംഗാളില്‍ ഏറെ വിവാദം സൃഷ്‌ടിച്ച `നന്ദിഗ്രാം ചോഖേര്‍ പാനി' എന്ന വിവാദ ചിത്രം തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍. ഡിസംബര്‍ ഏഴുമുതല്‍ 14വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം സംഘാടകര്‍ രഹസ്യമായിവച്ചിരിക്കുകയാണ്‌. നന്ദി ഗ്രാമിന്റെ കണ്ണീര്‍ എന്ന അര്‍ഥംവരുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമള്‍ കര്‍മ്മാകരാണ്‌. മണിക്‌ മണ്ഡലത്തിന്റെ നോവലിനെ ആധാരമാക്കിയാണ്‌ ചിത്രം. പ്രദര്‍ശനസമയത്ത്‌ കൊല്‍ക്കത്തയില്‍ പ്രക്ഷോഭം ആളികത്തി തുടര്‍ന്ന്‌ പ്രദര്‍ശനം ഒഴിവാക്കുകയായിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ ബംഗാളിലെ രക്‌തസാക്ഷികളെ അവഹേളിക്കുന്നതിനുതുല്ല്യമാണെന്നവണ്‌ ബംഗാള്‍ ഘടകം പറയുന്നത്‌.
സി.പി.എമ്മിന്‌ വിരുദ്ധമായ നിലപാടുള്ള ചിത്രമാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി' എന്നാണ്‌ ആരോപണം. ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്‌റ്റിവലില്‍ നിരോധിച്ചതിനെത്തുടര്‍ന്ന്‌ നിരവധി മേളകളിലേക്ക്‌ ചിത്രത്തിന്‌ ക്ഷണം കിട്ടിയിരിക്കുകയാണ്‌. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ലഹള നടക്കുന്നതായുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ്‌ പറയുന്നത്‌. ചിത്രം സി.പി.എമ്മിനു വിരുദ്ധമാണെന്നും ബംഗാളില്‍ മമതാ ബാനര്‍ജിയെ അധികാരത്തിലെത്താന്‍ നന്ദിഗ്രാം പ്രശ്‌നം സഹായിച്ചുവെന്ന്‌ ചിത്രം വിഷയമാക്കിയതാണ്‌ വിവാദം കത്തിപടരാനിടയായത്‌.
ചിത്രം മേളയിലെത്തുമെന്ന്‌ ബംഗാള്‍ സി.പി.എം. ഘടകത്തിനറിയാമായിരുന്നു. അതുകൊണ്ട്‌ നേരത്തെതന്നെ ബംഗാള്‍ പാര്‍ട്ടി മേനതൃത്വം പ്രദര്‍ശനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയുണ്ടായിട്ടും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ്‌ വിവരം. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി' പ്രദര്‍ശിപ്പിക്കുന്നത്‌.
ബിദിതാ ബാഗും ഹിരാക്‌ ദാസ്‌, ദീപ്‌ മിഥുന്‍ എന്നിവരാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. നന്ദിഗ്രാമിന്റെ നേര്‍ക്കാഴ്‌ചയാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി'എന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമള്‍ കര്‍മ്മാകര്‍ പറയുന്നു. സ്വന്തം നാട്ടില്‍ പ്രദര്‍ശനാനുമതി നിരോധിക്കപ്പെട്ട ചിത്രമായിരുന്നു ലീനാ മണിമേഖലയുടെ ശെങ്കടല്‍. പിന്നീട്‌ കോടതിവിധി നേടിയാണ്‌ മണി ചിത്രം പ്രദര്‍ശിപ്പിച്ചത്‌.
`നന്ദിഗ്രാം ചോഖേര്‍ പാനി' വിവാദമായതോടെ ചിത്രം കാണുനുള്ള ആകാംക്ഷയിലാണ്‌ കേരളത്തിലെ സിനിമാപ്രേമികള്‍. 

Tuesday, November 27, 2012

kalkandam from SINEMAWOOD

മാണിക്യത്തിനു വിലകൂടുന്നു

പ്രൊഫഷണല്‍ പ്രോസ്‌റ്റിറ്റിയൂട്ടിന്റെ വേഷം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പറഞ്ഞ മൈഥിലിക്ക്‌ കൈ നിറയെ ചിത്രങ്ങള്‍. മൈഥിലിയുടെ നല്ലകാലമാണിതെന്ന്‌ പറയുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയായ മൈഥിലി നിരവധി ചിത്രങ്ങളിലാണ്‌ കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌. അനീഷ്‌ ഉപാസന സംവിധാനം ചെയ്യുന്ന മാറ്റിനി യിലാണ്‌ മൈഥിലി കരാര്‍ ഒപ്പിട്ടിരിക്കുന്ന പുതിയ ചിത്രം. കാവ്യ മാധവന്റെ ഒപ്പം ബ്രേക്കിംഗ്‌ ന്യൂന്‌ എന്ന ചിത്രത്തിലും മൈഥിലി ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്‌.
സോഹന്‍ലാലിന്റെ കഥവീട്‌ എന്ന ചിത്രത്തിലും കാവ്യയും മൈഥിലിയും ഒന്നിക്കുന്നുണ്ട്‌.
പാലേരിമാണിക്ക്യത്തിലൂടെ മോളിവുഡില്‍ പ്രവേശിച്ച മൈഥിലി ചട്ടക്കാരിയിലെ ജൂലി എന്ന ആഗ്‌ളോ ഇന്ത്യന്‍ യുവതിക്ക്‌ വേഷപ്പകര്‍ച്ച നല്‍കുമെന്ന്‌ പറഞ്ഞെങ്കിലും പിന്‍മാറുകയായിരുന്നു.
ആഷിക്ക്‌ അബുവിന്റെ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിന്റെ സൂപ്പര്‍ഹിറ്റ്‌ വിജയം മൈഥിലിയുടെ ഇമേജ്‌ വര്‍ധിപ്പിച്ചൂ. രജ്‌ഞിത്തിന്റെ പാലേരിമാണിക്യത്തിലൂടെ സിനിമയില്‍ എത്തിയെങ്കിലും പിന്നീട്‌ മൈഥിലിക്ക്‌ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. ജയസൂര്യയുടെ നല്ലവനില്‍ അഭിനയിച്ചെങ്കിലും ചിത്രം വമ്പന്‍ പരാജയമായിരുന്നു. പത്തനംത്തിട്ട കോന്നിക്കാരിയായ മൈഥിലിയുടെ കരിയര്‍ കുറച്ചൊന്നുമല്ല സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ഉയര്‍ത്തിയിരിക്കുന്നത്‌. നിത്യാമേനോന്‍, അര്‍ച്ചനകവി, റിമാകല്ലിങ്കല്‍, റോമ, ഭാമ, മീരനന്ദന്‍, ആന്‍ അഗസ്‌റ്റിന്‍ തുടങ്ങിയ പുതിയ തലമുറയിലെ ഏറെ തിരക്കുള്ള നടിയായി മൈഥിലിമാറി. സിനിമയുടെ ന്യൂവേവ്‌ സിനിമയായ സോള്‍ട്ട്‌ ആന്‍്‌ഡ്‌ പെപ്പറില്‍ അഭിനയിക്കായത്‌ ഈ നടിയുടെ ഇമേജ്‌ കൂട്ടി. സുരാജ്‌ വെഞ്ഞാറമൂടിന്റെ എന്റെ സത്യാന്വേഷണ പരീക്ഷകള്‍, ലിജിന്‍ ജോസിന്റെ മങ്കീസ്‌ എന്നീ ചിത്രങ്ങളിലും മൈഥലിയാണ്‌ നായിക. ഇതോടെ മോളിവുഡിന്റെ മാണിക്യമായ മൈഥിലി വിലകൂടിയിരിക്കുകയാണ്‌.

Wednesday, November 7, 2012