Wednesday, November 28, 2012

Lohithadas film fest from SINEMAWOOD


മോളിവുഡിന്റെ പ്രതീക്ഷയായി
ഹ്രസ്വസിനിമയിലെ ന്യൂവേവ്‌


ട്രാഫിക്‌, ചാപ്പാക്കുരുശ്‌ എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിന്റെ മേല്‍ക്കൂര അഴിച്ചുപണിഞ്ഞതുപോലെ ഹ്രസ്വസിനിമയിലും അഴിച്ചുപ്പണി. ഹ്രസ്വസിനിമയിലും നവതരംഗം കടന്നുവന്നതായി കൊച്ചിയില്‍ നടന്ന പ്രഥമലോഹിതദാസ്‌ ഹ്രസ്വചലച്ചിത്രമേള സൂചിപ്പിക്കുന്നു.
നൈഫ്‌ ഇന്‍ ദ ബാര്‍ , മാ ലോ, പ്രസന്റ്‌ ടെന്‍സ്‌ , ടീ , കറന്റ്‌, ലേഡീസ്‌ ഫസ്‌റ്റ്‌, ഫാഷന്‍ സ്‌ട്രീറ്റ്‌ , മഴവില്‍ കാഴ്‌ചകള്‍, ഫോളന്‍ ലീഫ്‌, ഓണ്‍ ദ വീല്‍, ഹോം, എ മൈ മമ്മാസ്‌ മില്‍ക്ക്‌ എന്നീ ചിത്രങ്ങള്‍ ഹ്രസ്വച്ചിത്രമേളയിലെ നവരംഗത്തെ സൂചിപ്പിച്ചു.
പ്രണയം, രതി, രതിരാഹിത്യം, മരണം, വിരഹം, മാവോയിസം, തൊഴിലില്ലായ്‌മ, ബാലവേല, ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ ഹ്രസ്വചിത്രങ്ങള്‍ തുറന്നുകാട്ടി. സമൂഹത്തിന്റെ നേര്‍ക്കാഴ്‌ച്ചയായിരുന്നു ഏറെയും ഹ്രസ്വചിത്രങ്ങള്‍.

മികച്ച ചിത്രം ഉള്‍പ്പെടെ പ്രധാന പുരസ്‌കാരങ്ങളെല്ലാം തമിഴ്‌ സിനിമകള്‍ നേടിയപ്പോള്‍ മലയാളത്തില്‍നിന്ന്‌ കുര്യാക്കോസ്‌ കുടശേരിയുടെ മാലോയ്‌ക്കാണ്‌ തിരക്കഥയ്‌ക്കും ചിത്രസംയോജനത്തിനുമുള്ള പുരസ്‌കാരം ലഭിച്ചത്‌. നടന്‍ സലിം കുമാര്‍ സംവിധാനം ചെയ്‌ത പരേതന്റെ പരിഭവങ്ങള്‍ക്ക്‌ ഛായാഗ്രഹത്തിനും , രജേഷ്‌ കാട്ടാകടയുടെ `പെണ്‍കുട്ടിക്ക്‌' നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ഗുഹന്‍ സെന്നിയപ്പന്റെ `അകം' എന്ന ഏഴ്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള തമിഴ്‌ ചിത്രമാണ്‌ മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്‌. `ആസൈ കാലത്തെ ഓടൈ വിട്ടോ' യുടെ സംവിധായകന്‍ പ്രവീണ്‍കുമാര്‍ മികച്ച സംവിധായകനായി. ജയലാല്‍ (ലാസ്‌റ്റ്‌ ബ്ലൂ ഡ്രോപ്പ്‌സ്‌) മികച്ചനടനായും മീരാനായരെ(പെണ്‍കുട്ടി) മികച്ച നടിയായും തെരഞ്ഞെടുത്തു.
നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച്‌ മാധ്യമ-നിരൂപക പ്രശംസ നേടിയ നെദൂന നെവിലിന്റെ `മീല്‍സ്‌ റെഡി' മേളയിലെ ഏറെയും പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭവമായി.
വിശപ്പിന്റെ തീവ്രത ഏറെ ജീവിതഗന്ധിയായാണ്‌ മീല്‍സ്‌ റെഡി ചിത്രീകരിച്ചത്‌. അഖില്‍രാജിന്റെ ഋതുഭേദങ്ങള്‍ പെണ്‍കുട്ടികളുടെ കൗമാര വിഷയം പറഞ്ഞു. പെണ്‍കുട്ടികള്‍ നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍തന്നെയാണ്‌ ചിത്രങ്ങള്‍ അനാവരണം ചെയ്‌തത്‌. തട്ടിന്‍പ്പുറത്തപ്പന്റെ സംവിധായകന്‍ സുദേവന്റെ `രണ്ട്‌' എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഹ്രസ്വസിനിമ ഇത്ര ലളിതമായി ചിത്രീകരിക്കാമെന്ന്‌ സുദേവന്‍ തെളിയിച്ചു.
പൂര്‍ണമായും സിനിമാറ്റിക്ക്‌-ഡ്യൂക്യുമെന്ററി വ്യവസ്‌ഥയില്‍ നിര്‍മ്മിച്ച ധനേഷ്‌കൃഷ്‌ണയുടെ `കറന്റ്‌' എല്ലാതരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തി. ആദ്യമായി നീലച്ചിത്രത്തില്‍ അഭിനയിക്കാനെത്തുന്ന പതിനേഴുകാരിയുടെ കഥ പറഞ്ഞ കറന്റ്‌ ഇന്ത്യയുടെ നേര്‍ക്കാഴച്ചയായിരുന്നു.
സ്‌ത്രീസാനിധ്യം കാണിച്ച്‌ നരവധി ചസ്‌ത്രീകള്‍ ഹ്രസ്വച്ചിത്രവുമായി മേളയിലെത്തി.
പ്രീതി പണിക്കരുടെ അനാവൃതയായ കപാലിക, ലക്ഷ്‌മി കെ. ഗോപിനാഥിന്റെ ദ ഹന്റ്‌, ശ്രീദേവിയുടെ ലൗ ഫോറസ്‌റ്റ്‌, നെദൂനയുടെ മീല്‍സ്‌ റെഡി തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ മേളയിലെ സ്‌ത്രീസാനിധ്യമായിരുന്നു.
സലിംകുമാര്‍ സംവിധാനം ചെയ്‌ത `പരേതന്റെ പരിഭവങ്ങള്‍' സ്‌ഥിരം ഫോര്‍മുലകളുടെ സമാന്തര പാതകളെ പിന്‍തുടര്‍ന്നു. ബാല-കൗമാര ചൂഷണവും പീഡനവും ചില സിനിമകള്‍ തുറന്നുകാട്ടി. ലോഹിതദാസ്‌ ഹ്രസ്വചലച്ചിത്രമേള സൂചിപ്പിച്ചത്‌ മോളിവുഡിലേക്ക്‌ കടന്നുവരുന്ന നിരവധി പ്രതിഭകളുടെ തയാറെടുപ്പുകളും മുന്നൊരുക്കങ്ങളുമാണ്‌. പുതിയ ചിന്തകളും വൈവിധ്യവിഷങ്ങളും സംവിധായകര്‍ ഇതിവൃത്തങ്ങളാക്കിപ്പോള്‍ ഹ്രസ്വമേള പ്രേക്ഷകരുടെ കണ്ണുകള്‍ക്ക്‌ രുചിയുള്ള ദൃശ്യവിഭവമായിരുന്നു. 

No comments: