Wednesday, November 28, 2012

Bangal film from SINEMAWOOD

വിവാദ സി.പി.എം. വിരുദ്ധ ചിത്രം
അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍



ബംഗാളില്‍ ഏറെ വിവാദം സൃഷ്‌ടിച്ച `നന്ദിഗ്രാം ചോഖേര്‍ പാനി' എന്ന വിവാദ ചിത്രം തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍. ഡിസംബര്‍ ഏഴുമുതല്‍ 14വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം സംഘാടകര്‍ രഹസ്യമായിവച്ചിരിക്കുകയാണ്‌. നന്ദി ഗ്രാമിന്റെ കണ്ണീര്‍ എന്ന അര്‍ഥംവരുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമള്‍ കര്‍മ്മാകരാണ്‌. മണിക്‌ മണ്ഡലത്തിന്റെ നോവലിനെ ആധാരമാക്കിയാണ്‌ ചിത്രം. പ്രദര്‍ശനസമയത്ത്‌ കൊല്‍ക്കത്തയില്‍ പ്രക്ഷോഭം ആളികത്തി തുടര്‍ന്ന്‌ പ്രദര്‍ശനം ഒഴിവാക്കുകയായിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ ബംഗാളിലെ രക്‌തസാക്ഷികളെ അവഹേളിക്കുന്നതിനുതുല്ല്യമാണെന്നവണ്‌ ബംഗാള്‍ ഘടകം പറയുന്നത്‌.
സി.പി.എമ്മിന്‌ വിരുദ്ധമായ നിലപാടുള്ള ചിത്രമാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി' എന്നാണ്‌ ആരോപണം. ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്‌റ്റിവലില്‍ നിരോധിച്ചതിനെത്തുടര്‍ന്ന്‌ നിരവധി മേളകളിലേക്ക്‌ ചിത്രത്തിന്‌ ക്ഷണം കിട്ടിയിരിക്കുകയാണ്‌. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ലഹള നടക്കുന്നതായുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ്‌ പറയുന്നത്‌. ചിത്രം സി.പി.എമ്മിനു വിരുദ്ധമാണെന്നും ബംഗാളില്‍ മമതാ ബാനര്‍ജിയെ അധികാരത്തിലെത്താന്‍ നന്ദിഗ്രാം പ്രശ്‌നം സഹായിച്ചുവെന്ന്‌ ചിത്രം വിഷയമാക്കിയതാണ്‌ വിവാദം കത്തിപടരാനിടയായത്‌.
ചിത്രം മേളയിലെത്തുമെന്ന്‌ ബംഗാള്‍ സി.പി.എം. ഘടകത്തിനറിയാമായിരുന്നു. അതുകൊണ്ട്‌ നേരത്തെതന്നെ ബംഗാള്‍ പാര്‍ട്ടി മേനതൃത്വം പ്രദര്‍ശനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയുണ്ടായിട്ടും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ്‌ വിവരം. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി' പ്രദര്‍ശിപ്പിക്കുന്നത്‌.
ബിദിതാ ബാഗും ഹിരാക്‌ ദാസ്‌, ദീപ്‌ മിഥുന്‍ എന്നിവരാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. നന്ദിഗ്രാമിന്റെ നേര്‍ക്കാഴ്‌ചയാണ്‌ `നന്ദിഗ്രാം ചോഖേര്‍ പാനി'എന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമള്‍ കര്‍മ്മാകര്‍ പറയുന്നു. സ്വന്തം നാട്ടില്‍ പ്രദര്‍ശനാനുമതി നിരോധിക്കപ്പെട്ട ചിത്രമായിരുന്നു ലീനാ മണിമേഖലയുടെ ശെങ്കടല്‍. പിന്നീട്‌ കോടതിവിധി നേടിയാണ്‌ മണി ചിത്രം പ്രദര്‍ശിപ്പിച്ചത്‌.
`നന്ദിഗ്രാം ചോഖേര്‍ പാനി' വിവാദമായതോടെ ചിത്രം കാണുനുള്ള ആകാംക്ഷയിലാണ്‌ കേരളത്തിലെ സിനിമാപ്രേമികള്‍. 

No comments: